എയർപോർട്ട് അതോറിറ്റിയില്‍ ജോലി നേടാം: മാസശമ്പളം 75000 രൂപ; ആകെ 20 ഒഴിവുകള്‍
കണ്‍സല്‍ട്ടന്റ് വിഭാഗത്തിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ). താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിയിലോ അതിനുമുമ്പോ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷയും അനുബന്ധ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് വിശദമായ അറിയിപ്പ് പരിശോധിക്കാം: aai.aero.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 2, 2025. അഭിമുഖത്തിനുള്ള ഷെഡ്യൂൾ എ എ ഐ വെബ്‌സൈറ്റിൽ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്. 75000 രൂപയാണ് ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളമായി ലഭിക്കുക. അപേക്ഷകരുടെ പരമാവധി പ്രായം 2025 ഏപ്രിൽ 2 ന് (അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി) 65 വയസ് കവിയരുത്.

വിമാനത്താവളം/ഫീൽഡ് സ്റ്റേഷൻ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിൽ 10 വർഷത്തിലധികം പരിചയമുള്ള വിരമിച്ച പൊതുമേഖലാ സ്ഥാപനം/കേന്ദ്ര/സംസ്ഥാന സർക്കാർ/പ്രതിരോധ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് അഭിമുഖത്തില്‍ മുന്‍തൂക്കം ലഭിക്കം. സൂപ്പർആനുവേഷനുശേഷം ഒരു മാസത്തെ കൂളിംഗ് പിരീഡ് ആവശ്യമാണ്. എ എ ഐയില്‍ യിൽ 5 വർഷത്തിലധികം ക്യുമുലേറ്റീവ് കരാർ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാന്‍ അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ കൂടുതൽ മൂല്യനിർണ്ണയത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയുള്ളൂ. കൂടാതെ സമർപ്പിച്ച രേഖകളുടെ കൃത്യത സ്ഥിരീകരിക്കുന്നതിനായി അപേക്ഷാ പരിശോധനയ്ക്കായി ഉദ്യോഗാർത്ഥികളെ നേരിട്ട് ക്ഷണിക്കും.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം, ഉദ്യോഗാർത്ഥികളുടെ കഴിവുകൾ, അനുഭവം, തസ്തികയ്ക്കുള്ള അനുയോജ്യത എന്നിവ വിലയിരുത്തുന്നതിന് ഒരു വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. തുടർന്ന് ഉദ്യോഗാർത്ഥികളുടെ അഭിമുഖ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യപ്പെടുകയും ഉയർന്ന മെറിറ്റ് റാങ്കുള്ളവരെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്യും.
കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടുറുടെ കാര്യാലയത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24 നു രാവിലെ 9.30 നു തിരുവനന്തപുരം, കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി-ക്യൂബ് ലാബിൽ നടക്കും. വിശദവിവരങ്ങൾക്ക്: [email protected].
പ്രോജക്ട് അസിസ്റ്റന്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മെയ് വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. ബി എസ് സി ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദമുള്ളവർക്ക് 25ന് രാവിലെ 10 മണിക്ക് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: www.kfri.res.in
അക്കൗണ്ടന്റ്
കുടുംബശ്രീ ജില്ലാമിഷന്‍ മുഖത്തല, ചിറ്റുമല ബ്ലോക്കുകളിലെ എം ഇ ആര്‍ സികളില്‍ അക്കൗണ്ടന്റിനെ നിയമിക്കും. യോഗ്യത: എം കോം, ടാലി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അതത് ബ്ലോക്ക് പരിധികളിലെ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയല്‍ക്കൂട്ട-ഓക്സിലറി ഗ്രൂപ്പ്അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ, ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, സി ഡി എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഏപ്രില്‍ മൂന്ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, ആനന്ദവല്ലീശ്വരം, സപ്ലൈകോയുടെ മുകള്‍നില, തേവള്ളി പി ഒ, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794692.












Click it and Unblock the Notifications