3.5 ലക്ഷം രൂപ ശമ്പളം: അഭിമുഖം ആലപ്പുഴയില്‍: വേറേയും നിരവധി അവസരം: എസ്എസ്എൽസിക്കാർക്കും പങ്കെടുക്കാം
ആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ. ഈ മാസം അഞ്ച് വരെയുള്ള കണക്ക് പ്രകാരം 33466 ഒഴിവുകളാണ് പോർട്ടലിലുള്ളത്. അഭിമുഖത്തിനോട് അടുക്കുമ്പോഴേക്കും ഇത് വീണ്ടും ഉയർന്നേക്കും.
മെഗാ തൊഴിൽമേളയിൽ ആലപ്പുഴ ജില്ലക്ക് പുറത്ത് നിന്നുള്ളവർക്ക് പങ്കെടുക്കാന്‍ സാധിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം തുടങ്ങിയ മേഖലകളിലായി 252ൽ അധികം തസ്തികകളാണ് നിലവിലുള്ളത്. 3153 തൊഴിലന്വേഷകർ ഇതുവരെ രജിസ്റ്റർ ചെയ്തു. വിവിധ തസ്തികകളിലേക്കായി ഇവരിൽ നിന്ന് 4931 അപേക്ഷകൾ ലഭിച്ചിട്ടുമുണ്ട്.

പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപവരെ മാസ വരുമാനമുള്ള ജോലികളാണ് പോർട്ടലിലുള്ളത് എന്നതാണ് ശ്രദ്ധേയം. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യൂ എം എസ്) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. ലോഗിൻ ചെയ്യുന്ന തൊഴിലന്വേഷകർക്ക് ജോലിയുടെ സ്വഭാവം, പ്രവൃത്തിപരിചയം, സ്ഥലം, പ്രാഗൽഭ്യം തുടങ്ങിവ തിരഞ്ഞെടുത്ത് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ജോലികൾ വേഗത്തിൽ കണ്ടെത്താനാകും. തൊഴിലന്വേഷകർ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി അപേക്ഷിച്ചു തൊഴില്‍മേളക്ക് എത്തുന്നതാണ് അഭികാമ്യമെന്നും അധികൃതർ അറിയിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക്
വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പോളിടെക്നിക് ഡിപ്ലോമ, ബിഎസ്സി ഡിഗ്രി എന്നിവ കഴിഞ്ഞ പെൺകുട്ടികള്‍ക്കായി നടത്തുന്ന തൊഴില്‍മേള ഫെബ്രുവരി 11ന് ഒൺലൈനായി നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലോ തങ്ങളുടെ ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിലോ നേരിട്ടെത്തി ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. അസോസിയേറ്റ് ട്രെയിനി ഒഴിവിലേക്ക് ചെന്നൈയില്‍ 30 ഒഴിവുകളാണുള്ളത്.
ഭിന്നശേഷി തൊഴിൽമേള
വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ഭിന്നശേഷി തൊഴിൽമേള സംഘടിപ്പിക്കുന്നു. വെയർഹൗസ് അസോസിയേറ്റിൻ്റെ ഒഴിവിലേക്ക് കോയമ്പത്തൂരിലാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസായ 18നും 35നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. 17625 രൂപയാണ് ശമ്പളം. അപേക്ഷകർ ചലനശേഷി, കേള്‍വി ശക്തി എന്നിവയില്‍ പരിമിതിയുള്ളവരായിരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൈറ്റ് ഷിഫ്റ്റ്, അറ്റൻഡൻസ് ബോണസ് തുടങ്ങിയ ആകർഷകമായ അനുകൂല്യങ്ങളുമുണ്ടാകും. താല്പര്യമുള്ള തൊഴിൽ അന്വേഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന നിർദിഷ്ട ഗൂഗിൾ ഫോറം https://docs.google.com/forms/d/e/1FAIpQLSfVRJdxBD2rY6GxNSkW49AmY4gkn9iTex8_LSqsCDTsaBOr7A/viewform?usp=header പൂരിപ്പിച്ച് നൽകേണ്ടതാണ്. തൊഴിൽമേള നടക്കുന്ന സ്ഥലവും തിയതിയും പിന്നീട് അറിയിക്കും.












Click it and Unblock the Notifications