Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: അഭിമുഖം 13-ന്

ആലപ്പുഴ: ഗവണ്‍മെന്റ് ടി ഡി. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഡി.ആന്റ് വി., സൈക്യാട്രി, ഫോറന്‍സിക് മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗങ്ങളിലേക്കാണ് നിയമനം.

യോഗ്യത: അതത് വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. ടി.സി.എം.സി. രജിസ്ട്രേഷന്‍ അഭികാമ്യം. യോഗ്യരായവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 13-ന് രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കണം.

doctor

ലീഗല്‍ കൗണ്‍സിലര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവന്‍ സ്നേഹവീട്ടില്‍ ആരംഭിക്കുന്ന സര്‍വീസ് പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം. ഇ-മെയില്‍: [email protected]. ഫോണ്‍: 9605034000

സൈക്കോളജി അപ്രന്റീസ് അഭിമുഖം

മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റിസ് ഉദ്യോഗാര്‍ഥികളെ മാസം 17,600 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 14ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കും. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്

കട്ടപ്പന ഐ.സി.ഡി.എസ് പരിധിയിലെ ഉപ്പുതറ പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. ഒക്ടോബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം കട്ടപ്പന ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04868-252007.

റബർപാൽ ഉത്പന്ന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ഒക്ടോബർ 12, 13 തീയതികളിൽ റബർപാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 0487-2720311, 9744665687, 9846797000, [email protected].

ഗസ്റ്റ് അധ്യാപക നിയമനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ടാലി എന്നിവയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ്സ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ ബിരുദവും അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും. ടാലി ലക്ചറര്‍ നിയമനത്തിന് ഒന്നാം ക്ലാസ്സ് എം.കോം/ ബി.കോം ബിരുദവും ഡി.സി.എഫ്.എ / ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസും പ്രസ്തുത കോഴ്സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 15 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസില്‍ രാവിലെ 10 ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0491 2527425.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+