കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20000 താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ആമസോൺ: അവസരങ്ങൾ ഇന്ത്യയിൽ, പൂനെയിലും കൊൽക്കത്തയിലും ഒഴിവ്

Google Oneindia Malayalam News

ദില്ലി: കസ്റ്റമർ സർവീസിൽ 20000 പേർക്ക് താൽക്കാലിക നിയമനം നൽകാൻ ആമസോൺ. ഞായറാഴ്ചയാണ് ആമസോൺ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇ കൊമേഴ്സ് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയത്.

'സുധീരന്‍ അധപതിച്ചാല്‍ ഇത്രമാത്രം അധപതിക്കാന്‍ പാടില്ല';മണൽ കടപ്പുറത്ത് ഇട്ടാൽ കള്ളൻമാർ കൊണ്ടുപോകും''സുധീരന്‍ അധപതിച്ചാല്‍ ഇത്രമാത്രം അധപതിക്കാന്‍ പാടില്ല';മണൽ കടപ്പുറത്ത് ഇട്ടാൽ കള്ളൻമാർ കൊണ്ടുപോകും'

ഹൈദരാബാദ്, പൂനെ, കോയമ്പത്തൂർ, നോയിഡ, കൊൽക്കത്ത, ജയ്പൂർ, ചണ്ഡിഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ. ലഖ്നോ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ജീവനക്കാരെ നിയമിക്കുന്നത്. വിർച്വൽ കസ്റ്റമർ സർവീസിലേക്ക് ആയിരിക്കും കൂടുതൽ നിയമനങ്ങളും. വർക്ക് ഫ്രം ഹോം ഓപ്ഷനും ജീവനക്കാർക്ക് നൽകും. പ്ലസ്ടു പാസാവുകയും ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷയിൽ പ്രാവീണ്യവുമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം.

amazon-632-15

ഉദ്യോഗാർത്ഥികളുടെ പ്രകടനം ബിനിനസ് ആവശ്യങ്ങൾ എന്നിവ അനുസരിച്ചാണ് ആളുകളെ നിയമിക്കുന്നത്. ഇപ്പോൾ താൽക്കാലിക തസ്തികയിൽ നിയമിക്കുന്നവരെ പിന്നീട് ഈ വർഷാവസാനത്തോടെ സ്ഥിരം നിയമനത്തിലേക്ക് മാറ്റുകയും ചെയ്യുമെന്നും ആമസോൺ ഇന്ത്യ വ്യക്തമാക്കി.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ജീവനക്കാരെ ജോലിക്കായി നിയമിക്കുന്ന കാര്യം നിരന്തരം പരിശോധിച്ച് വരികയായിരുന്നു. അടുത്ത ആറ് മാസത്തിനിടെ ഉപയോക്താക്കളുടെ വരവ് വർധിക്കുമെന്ന് കണക്കാക്കുന്നതായി ആമസോൺ ഇന്ത്യ ഡയറക്ടർ അക്ഷയ് പ്രഭു പറയുന്നു.

കേന്ദ്രസർക്കാരിന്റെ ലേബലിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനായി കുറച്ച് മാസങ്ങൾ കൂടി അനുവദിക്കണമെന്നാണ് ആമസോണും മറ്റ് റീട്ടെയിൽ ഉപയോക്താക്കളും സർക്കാരിന് മുമ്പിൽ വെച്ച ആവശ്യം. വിദേശ നിർമിത ഉൽപ്പന്നങ്ങളെക്കാൾ ഇന്ത്യാ നിർമിത ഉൽപ്പന്നങ്ങൾ ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനുള്ള ക്യാമ്പെയിനുകൾ ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യാ നിർമിത ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യം ഉയരുന്നത്.

English summary
Amazon India announced to hire 20,000 temporary employees in customer service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X