Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ ഉപരിപഠനവും ജോലിയുമാണോ ലക്ഷ്യം? തയ്യാറെടുപ്പ് ഇങ്ങനെയല്ലെങ്കിൽ പണി കിട്ടും

കാനഡയിൽ ഉപരിപഠനവും ജോലിയുമാണോ നിങ്ങളുടെ സ്വപ്നം? എവിടെ നിന്ന് തുടങ്ങണമെന്ന ആശങ്കയുണ്ടോ? എന്നാൽ തീർച്ചയായും ഈ ലേഖനം നിങ്ങളെ സഹായിക്കും. ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകും മുൻപ് തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം

1.ആക്സപ്റ്റൻസ് ലെറ്റർ (Acceptance Letter)

കാനഡയിലെ ഒരു നിയുക്ത പഠന സ്ഥാപനത്തിൽ (DLI) നിന്ന് ആക്സപ്റ്റൻസ് ലെറ്റർ ലഭിച്ചുവെന്ന് ഉറപ്പാക്കുകയാണ് ആദ്യ കടമ്പ.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡയിൽ പഠിക്കാൻ ആവശ്യമായ അനുമതിക്ക് ഈ കത്ത് ആവശ്യമാണ്.

 canadajo2

2. സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാം

ഉപരിപഠനത്തിന് യോഗ്യത ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി കനേഡിയൻ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ആക്സപ്റ്റൻസ് ലെറ്റർ, പാസ്പോർട്ട്, സാമ്പത്തിക പിന്തുണ സംബന്ധിച്ചുള്ള തെളിവ് തുടങ്ങിയ രേഖകൾ തയ്യാറാക്കാം. ഇതിന് ശേഷം ധൈര്യമായി അപേക്ഷിക്കാം

സ്റ്റുഡൻസ് ഡയറക്ട് സ്ട്രീം വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ ബ്രസീൽ
ചൈന,കൊളംബിയ,കോസ്റ്റാറിക്ക,ആന്റിഗ്വ, ബാർബുഡ,ഇന്ത്യ, മൊറോക്കോ,
പാകിസ്ഥാൻ,പെറു, ഫിലിപ്പീൻസ്,
സെനഗൽ,സെന്റ് വിൻസെന്റ്, ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നീ 14 രാജ്യങ്ങളിൽ ഒന്നിൽ നിന്നുള്ള പൗരൻമാരായിരിക്കണം നിങ്ങൾ.

ഒരു പോസ്റ്റ്-സെക്കൻഡറി DLI-ൽ നിന്നുള്ള ആക്സപ്റ്റൻസ് ലെറ്റർ ഉണ്ടായിരിക്കണം

ലാംഗ്വേജ് ടെസ്റ്റ് പാസായിരിക്കണം.

10,000 കനേഡിയൻ ഡോളറിന്റെ ഇൻറർനാഷ്ണൽ സറ്റുഡൻറ് ജിഐസി ഉണ്ടായിരിക്കണം.

3. ഹെൽത്ത് ഇൻഷുറൻസ് എടുക്കണം

കാനഡയിൽ താമസിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.അടിയന്തര സാഹചര്യങ്ങളിലും അപ്രതീക്ഷിത മെഡിക്കൽ ചെലവുകൾക്കും ഇൻഷുറൻസ് സഹായകരമാകും.

4. പ്രധാനപ്പെട്ട രേഖകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം

കാനഡയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാസ്‌പോർട്ട്, ആക്സപ്റ്റൻസ് ലെറ്റർ, യാത്രാ ആരോഗ്യ ഇൻഷുറൻസ്, ഫണ്ടുകളുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വാക്സിനേഷൻ രേഖകൾ എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുക.

5. അനുയോജ്യമായ താമസസ്ഥലം കണ്ടെത്തുക

കാനഡയിലേക്ക് പോകും മുൻപ് തന്നെ അനുയോജ്യമായ താമസ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. താമസ സൗകര്യത്തിനായി എത്ര രൂപ ചെലവഴിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കുറഞ്ഞ ചെലവിൽ താമസം കണ്ടെത്താൻ കടുത്ത പ്രതിസന്ധിയാണ് വിദ്യാർത്ഥികൾ അനുഭവിക്കുന്നത്.

6. ഒരു ബാങ്ക് തിരഞ്ഞെടുക്കുക

ഒരു അന്തർദേശീയ വിദ്യാർത്ഥിയെന്ന നിലയിൽ കാനഡയിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കേണ്ടത് അനിവാര്യമാണ്.

7. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് ജിഐസി ആരംഭിക്കുക

ജീവിതച്ചെലവുകൾക്കും പണം നൽകാൻ സഹായിക്കുന്ന സുരക്ഷിത നിക്ഷേപമാണ് ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐസി).നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനം ഇന്റർനാഷണൽ സ്റ്റുഡന്റ് ജിഐസി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും തീർച്ചയായും ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+