അനലിസ്റ്റ് ,പ്രൊജക്ട് അസോസിയേറ്റ്, പ്രൊഫസർ; പി എസ് സി എഴുതാതെ തന്നെ സർക്കാർ ജോലി നേടാം
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ് യോഗ്യത.
വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം. എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 18നും 40നും മധ്യേയായിരിക്കണം. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004. ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.dairydevelopment.kerala.gov.in, ഫോൺ: 0471 2440074.
പ്രോജക്ട് അസോസിയേറ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ, എന്നിവയുമായി ജൂലൈ 10ന് രാവിലെ 11ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക് : www.cdckerala.org, 0471 2553540.
എൽ.ബി.എസ് നഴ്‌സിംഗ് കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്
കാസർഗോഡ് ജില്ലയിലെ എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ ആരംഭിക്കുന്ന നിർദിഷ്ട എൽ.ബി.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിൽ കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥികൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471- 2560302, 0471- 2324101. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജുലൈ എട്ട്.
സി ഇ ടി യിൽ അസി. പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങിൽ (സി.ഇ.ടി) യിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ എട്ടിന് രാവിലെ ഒമ്പതിന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ. തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2515502.












Click it and Unblock the Notifications