Get Updates
Get notified of breaking news, exclusive insights, and must-see stories!

അനസ്‌തേഷ്യ ടെക്‌നിഷ്യന്‍, ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാം

job

കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) 2023 മാർച്ച് 22നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി. പി.ഒ, തിരുവനന്തപുരം- 695 034 എന്ന വിലാസത്തിൽ ലഭിക്കണം.

അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ ഒഴിവ്

അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സീനിയര്‍ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് [email protected] എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ Application for the post of Anaesthesia Technician എന്ന് ഇ മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0484 2386000

കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവുകള്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവുകള്‍

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍(1 ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1 ഒഴിവ്), എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.
ഡയാലിസിസ് ടെക്‌നിഷ്യന്‍: യോഗ്യത:-മെഡിക്കല്‍ കോളജ്(ഡിഎംഇ)ല്‍ നിന്ന് ഡയാലിസിസ് ടെക്‌നിഷ്യന്‍ ബിരുദം/ഡിപ്ലോമ.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍: യോഗ്യത:-സോഷ്യല്‍ സര്‍വീസില്‍ ബിരുദം, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത:- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458.

ഫിറ്റ്‌നസ് ട്രെയ്‌നറാവാന്‍ അവസരം

ഫിറ്റ്‌നസ് ട്രെയ്‌നറാവാന്‍ അവസരം

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ പെരുമ്പാവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഉടന്‍ ആരംഭിക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ മാത്രം ബാക്കി. നിരവധി തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക.150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുവാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്‌സ് ഫീസ് 13100 മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9629873740

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+