ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം. സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് പഞ്ചായത്ത്, നഗരകാര്യ ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

ലൈഫ് മിഷന്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒഴിവു വരുന്ന ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ ഇ-മെയില്‍ മുഖേനയോ നേരിട്ടോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക.












Click it and Unblock the Notifications