കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു

  • By News Desk
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എക്‌സാമിനേഷന്‍ -2020 ന് യുപിഎസ്‌സി
അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്്‌സ് തുടങ്ങിയ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രായം 21-30 വരെയാണ്. 2020 ആഗസ്റ്റ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കേരളത്തില്‍തിരുവനന്തപുരം ഉള്‍പ്പെടെ 10 കേന്ദ്രങ്ങളായിരിക്കും പരീക്ഷ. https//www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 വൈകുന്നേരം 6 വരെ അപേക്ഷിക്കാം.

job

2020 ലെ സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷാ ഒക്ടോബര്‍ 4 നാണ് നടക്കുന്നത്. മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിനായിരിക്കും നടക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പരീക്ഷ നടത്തുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28 നാകും മെയിന്‍ പരീക്ഷ.

ഹാള്‍ ടിക്കറ്റ് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. പരീക്ഷ കേന്ദ്രം, സമയം സംബന്ധിക്കുന്ന വിവരങ്ങള്‍ ഹാള്‍ ടിക്കറ്റിലുണ്ടാവും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 2019 ല സിവില്‍ സര്‍വീസസ് അഭിമുഖവും ജൂലൈ 20 മുതല്‍ പുനഃരാരംഭിക്കുമെന്ന് യുപിഎസ്സി അറിയിച്ചു. മാറ്റിവെച്ച് മറ്റ് ചില പരീക്ഷ തിയ്യതിയും യുപിഎസ്സി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണംചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം

English summary
Application Invited For Indian Statistical Service Examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X