കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പൊലീസില്‍ കോണ്‍സ്റ്റബിള്‍: 5000 ലധികം ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

  • By News Desk
Google Oneindia Malayalam News

ദില്ലി: ദില്ലി പൊലീസില്‍ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5846 ഒഴിവുകളിലേക്കാണ് ഇഅപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്തംബര്‍ 7 വരെ അപേക്ഷിക്കാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

യോഗ്യത: പ്ലസ്ടു ജയം. പുരുഷന്മാര്‍ കായിക ക്ഷമത പരീക്ഷക്ക് എല്‍എംവി (ഇരുചക്രവാഹനം, കാര്‍) ലൈസന്‍സ് ഹാജരാക്കണം.

പ്രായം: 2020 ജൂലൈ ഒന്നിന് 18-25 നും ഇടയില്‍പ്രായമുള്ളവരായിരിക്കണം. എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റല്‍ ജീവനക്കാര്‍ക്കും മറ്റും ചട്ടപ്രകാരം ഇളവ് ലഭിക്കും.

DELHI

എഴുത്ത് പരീക്ഷ, കായിക ക്ഷമത പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്.

ഒന്നാംഘട്ടത്തിലെ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബര്‍ 27-ഡിസംബര്‍ 14 വരെ നടക്കും. തിരുവനന്തപുരം, എറണാകുളം. തൃശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍. ഒരേ റീജനു കീഴില്‍ മുന്‍ഗണാ ക്രമത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം.

ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2021 ജനുവരിയിലാണ് കോഴ്സ് ആരംഭിക്കുന്നത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 40 പോസ്റ്റുകളിലാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ക്ക് joinindtiman army.nic.in എന്ന വെബ്സെറ്റ് വഴി അപേക്ഷിക്കാം. ജൂലൈ 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 6 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക.

കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍

രാഹുലിന്റെ തിരിച്ചുവരവൊരുക്കാന്‍ പവാറും ഉദ്ധവും, അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍, കോണ്‍ഗ്രസില്‍...രാഹുലിന്റെ തിരിച്ചുവരവൊരുക്കാന്‍ പവാറും ഉദ്ധവും, അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍, കോണ്‍ഗ്രസില്‍...

അഫ്ഗാന്‍ ജയിലില്‍ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി? കാസര്‍കോട് സ്വദേശി ഡോ ഇജാസ് കൊല്ലപ്പെട്ടു?അഫ്ഗാന്‍ ജയിലില്‍ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി? കാസര്‍കോട് സ്വദേശി ഡോ ഇജാസ് കൊല്ലപ്പെട്ടു?

English summary
application invited for the post of constable of police in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X