കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍, സീനിയര്‍ മാനേജര്‍, തസ്തികകളിലേക്കാണ് അവസരം. 535 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ 29 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!

മിഡില്‍ മാനേജ്‌മെന്റ് ട്രേഡ് സ്‌കെയില്‍ 2,3 വിഭാഗങ്ങളിലാണ് ഒഴിവുകള്‍. മുന്‍ പരിചയമുള്ളവര്‍ക്കാണ് അവസരം.
മാനേജര്‍ (റിസ്‌ക്) വിഭാഗത്തില്‍ 160 ഒഴിവുകളും മാനേജര്‍ (ക്രെഡിറ്റ്) വിഭാഗത്തില്‍ 200 ഒഴിവുകളുമുണ്ട്. മാനേജര്‍ (ട്രഷറി) 30 ഒഴിവ്, മാനേജര്‍ (ലോ) 25 ഒഴിവ്, മാനേജര്‍ (ആര്‍ക്കിടെക്ട്) 2 ഒഴിവ്, മാനേജര്‍ (സിവില്‍) 8 ഒഴിവ്, മാനേജര്‍ (ഇക്കണോമിക്) 10 ഒഴിവ്, മാനേജര്‍ (എച്ച്ആര്‍) 10 ഒഴിവ് എന്നിങ്ങനെയാണു മറ്റ് എംഎംജിഎസ് 2 വിഭാഗത്തിലെ അവസരം. എംഎംജിഎസ് 3 വിഭാഗത്തില്‍ സീനിയര്‍ മാനേജര്‍ (റിസ്‌ക്), സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്) തസ്തികകളിലായി യഥാക്രമം 40, 50 ഒഴിവുകളാണുള്ളത്.

job

എംഎംജിഎസ് 2: 31705-45950 രൂപ, എംഎംജിഎസ് 3: 42020-51490 രൂപ എന്നിങ്ങനെയാണ് ശമ്പളം. എംഎംജിഎസ്-2 അപേക്ഷിക്കുന്നവര്‍ക്ക് 25-35 വയസ് വരേയും, എംഎംജിഎസ്-3 ല്‍ 25-37 വയസുവരേയുമാണ് പ്രായപരിധി.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷം ഇളവ് ലഭിക്കും.

ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷയുടേയും ശേഷം നടത്തുന്ന ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. ജനറല്‍ വിഭാഗത്തിന് 850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, അംഗപരിമിതര്‍ക്കു 175 രൂപയാണ് അപേക്ഷാ ഫീസ്.

ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്ലര്‍ക്ക്, പ്രൊബേഷനറി ഓഫീസര്‍ എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 115 ഒഴിവുകളുണ്ട്. ഓണ്‍ലൈനിനായാണ് അപേക്ഷിക്കേണ്ടത്.80 ക്ലാര്‍ക്കുകളുടെ ഒഴിവുകളാണുള്ളത്. കുറഞ്ഞത് 45 % മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കണം.

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 12 കൊവിഡ് മരണം കൂടി!സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 12 കൊവിഡ് മരണം കൂടി!

 കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..

English summary
application invited for the post of Manager in Punjab National Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X