കരസേനയില്‍ അവസരം; പ്ലസുക്കാര്‍ക്ക് അപേക്ഷിക്കാം; 90 ഒഴിവുകള്‍
ദില്ലി: കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം-44 ലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളാണുള്ളത്. ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
70 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവോ തത്തുല്ല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസിട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം.
2001 ജൂലൈ 2 നും 2004 ജൂലായ് 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം. അഞ്ച് വര്‍ഷത്തെ പരിശീലനമുണ്ടായിരിക്കും. നാല് വര്‍ഷത്തെ പരിശീലനത്തിന് ശേഷം കരസേനയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. സെപ്തംബര്‍ 9 വരെ അപേക്ഷിക്കാം.

Recommended Video
റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യുപിഎസ്സി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ 559 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 22 നാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തീരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.












Click it and Unblock the Notifications