ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെന്റേഴ്‌സ് അതോറിറ്റിയില്‍ നിയമനം
ദില്ലി: ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെന്റേഴ്‌സ് അതോറിറ്റിയില്‍ വവിധ തസ്തികളിലെ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. മാനേജന്‍/ ഡയറക്ടര്‍ തസ്തികകളിലെ 41 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഗുജറാത്തിലാണ് ഒഴിവ്. ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ചീഫ് ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളിലാണ് ഒഴിവ്.

ഇതിന് പുറമേ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ 10 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2019 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ക്കാണ് അവസരം. സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മുംബൈ അടക്കമുള്ള കേന്ദ്രങ്ങളിലായിരിക്കും നിയമനം.












Click it and Unblock the Notifications