ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ ഒരു ജോലിയാണോ സ്വപ്നം: ഇപ്പോള്‍ അപേക്ഷിക്കാം, 50ഓളം ഒഴിവുകള്‍
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൊമസ്റ്റിക് ബ്രാഞ്ച്- കുക്ക്, സ്റ്റിയുവാര്‍ഡ് എന്നിങ്ങനെ 50 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. ഡിസംബര്‍ 7വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍ 20, ഇഡബ്ല്യുഎസ ്5, ഒബിസി 14, എസ്ടി 3, എസ്സി 8 എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത
കുറഞ്ഞതു മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം (എസ്സി/ എസ്ടി വിഭാഗക്കാര്‍ക്കും കായികതാരങ്ങള്‍ക്കും മാര്‍ക്കില്‍ 5% ഇളവ്).
പ്രായവും ശമ്പളവും
18 22 വയസ്. 2021ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 1999 ഏപ്രില്‍ ഒന്നിനും 2003 മാര്‍ച്ച് 31 നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). എസ്സിന എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
ശമ്പളം: 21,700 രൂപ. മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും.
ശാരീരിക യോഗ്യതയും പരിശീലനവും
ഉയരം: കുറഞ്ഞത് 157 സെമീ, നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം, കാഴ്ചശക്തി: 6/36 (better eye), 6/36 (worse eye). 2021 ഏപ്രിലില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. 2021 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ.
പരീക്ഷാകേന്ദ്രം
വെസ്റ്റേണ്‍ സോണില്‍ ഉള്‍പ്പെടുന്ന കേരളത്തിലുള്ളവര്‍ക്ക് കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.
Recommended Video
കായികക്ഷമത പരീക്ഷ
7 മിനിറ്റില്‍ 1.6 കിലോ മീറ്റര്‍ ഓട്ടം, 20 സ്‌ക്വാറ്റ് അപ്‌സ്, 10 പുഷ് അപ്












Click it and Unblock the Notifications