കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ പൊലീസ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു; പ്ലസ്ടുക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം

Google Oneindia Malayalam News

തിരുവനന്തപുരം: വനിതാ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല. നേരിട്ടുള്ള നിയമനമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ 2-1-1994 നും 1-1-2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഹയര്‍സെക്കണ്ടറി പരീക്ഷ പാസായിരിക്കണം. അതാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അല്ലെങ്കില്‍ തതുല്ല്യ പരീക്ഷ ജയിച്ചിരിക്കം.

അപേക്ഷകര്‍ കുറഞ്ഞത് 157 സെന്റീമീറ്റര്‍ ഉയരമുണ്ടായിരിക്കണം. പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 150 സെന്റീമീറ്റര്‍ മതിയാവും.

women police

ഇതിന് പുറമേ ഓരോ കണ്ണിനും പൂര്‍ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.വര്‍ണാന്ധത, സ്‌ക്വിന്റ് അല്ലെങ്കില്‍ കണ്ണിന്റെയോ ഏതെങ്കിലും കണ്‍പോളകളുടെയോ മോര്‍ബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞകാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കോമ്പല്ല്(മുന്‍ പല്ല്), ഉന്തിയ പല്ലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍സ്റ്റാര്‍ നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ ഏതെങ്കിലും അഞ്ച് എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

കേരള പിഎസ്സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൊഴില്‍ അവസരം; ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാംസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൊഴില്‍ അവസരം; ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നഴ്‌സ് തസ്തികയിലേക്ക് നിയമനംകണ്ണൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നഴ്‌സ് തസ്തികയിലേക്ക് നിയമനം

English summary
Applications are invited for the post of Civil Police Officer in the Women Police Battalion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X