തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.എസ്.എ.സി.എസിന്റെ കീഴില്‍ കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണുള്ളത്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജിയില്‍ സ്പെഷ്യലൈസേഷന്‍ നടത്തിയവര്‍ക്ക് മുന്‍ഗണന). സോഷ്യോളജിയില്‍ ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. പ്രതിമാസവേതനം 13,000 രൂപ.

കരാര്‍ കാലാവധി ഒരു വര്‍ഷം. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് മുന്‍പ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ലഭിക്കണം.












Click it and Unblock the Notifications