ദേവസ്വം ബോര്‍ഡ് കോളെജില്‍ ഓഫീസ് അറ്റന്റന്റ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള എയ്ഡഡ് കോളെജുകളിലെ ഓഫീസുകളില്‍ ഓഫീസ് അറ്റന്റന്റ്/ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കേരള സര്‍വകലാശാലക്ക് കീഴിലും മഹാത്മഗാന്ധി സര്‍വകലാശാലക്ക് കീഴിലും അഫിലിയേറ്റ് ചെയ്ത കോളെജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ആകെ പതിനെട്ട് ഒഴിവുകളുണ്ട്. കേരള സര്‍വകലാശാലയുടെ കീഴില്‍ 9, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ 9 എന്നിങ്ങനെയാണ് ഒഴിവുകള്‍.

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. സൈക്കിള്‍ സവാരി അഭികാമ്യം. 18 വയസിനും 36വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
www.travancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. ശേഷം അപേക്ഷ സെക്രട്ടറി, തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം, 689003 എന്ന വിലാസത്തിലേക്ക് അയക്കുക. സെപ്തംബര്‍ 18 വരെ അപേക്ഷിക്കാം.
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ അസിസ്റ്റന്റ് അസിസ്റ്റന്റ് കമാന്‍ഡന്‍സ് ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 209 ഒഴിവുകളാണുള്ളത്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 20 നാണ് പരീക്ഷ. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് , സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് , സശസ്ത്ര സീമാബെല്‍ , ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ സേനാവിഭാഗങ്ങളിലാണ് അവസരം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.












Click it and Unblock the Notifications