സീനിയര്‍ അക്കൗണ്ടന്‍റ്, ഓവര്‍സിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്‍റ്, ഓവര്‍സിയര്‍ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊതുമരാമത്ത്, ജലവിഭവം, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, തദ്ദേശ സ്വയംഭരണം, വനം എന്നീ വകുപ്പുകളില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് അല്ലെങ്കില്‍ അതിനുമുകളിലുള്ള തസ്തികളില്‍നിന്ന് വിരമിച്ച 60 വയസില്‍ താഴെയുള്ളവര്‍ക്ക് സീനിയര്‍ അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം.
സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഓട്ടോകാഡ്, എസ്റ്റിമേഷന്‍ സോഫ്റ്റ് വെയര്‍ എന്നിവയിലുള്ള പരിചയം, അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, പി.എം.ജി.എസ്.വൈയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം തുടങ്ങിയ യോഗ്യതകളുള്ളവരെയാണ് ഓവര്‍സിയര്‍ തസ്തികയില്‍ പരിഗണിക്കുന്നത്. പ്രായപരിധി 35.
അപേക്ഷകള്‍ ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 15 -ന് വൈകുന്നേരം നാലിന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരത്തിന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം, പ്രോഗ്രാം ഇംപ്ലിമെന്‍റെഷന്‍ യൂണിറ്റ്, ജില്ലാപഞ്ചായത്ത് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍- 0477 2261680.

അധ്യാപക ഒഴിവ്
ചിറ്റൂര്‍ സര്‍ക്കാര്‍ കോളെജില്‍ കെമിസ്ട്രി ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 8078042347.

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ അഭിമുഖം 23-ന്
ആലപ്പുഴ: കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 23 -ന് രാവിലെ 11മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, ടി.സി. എന്നിവയുടെ അസ്സല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0477 2252548

ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE ACADEMY) മുഖേന നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ നഴ്‌സിംഗ് മേഖലകളിൽ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE) മുഖാന്തിരമാണ് നോര്‍ക്ക റൂട്ട്‌സ് പരിശീലനം നല്‍കുക.
ബി.എസ്.സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്.
താല്‍പര്യമുള്ളവര്‍ 2022 ആഗസ്റ്റ് 30 നു മുമ്പ് www.norkaroots.org വെബ്ലൈറ്റില്‍ നല്കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800-425-3939 ല്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications