നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വൊളന്റിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ് , മാഹി എന്നിവിടങ്ങളിലായുള്ള നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വൊളന്റിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 356 ഒഴിവുകളാണുള്ളത്. ഒരു ബ്ലോക്കില്‍ രണ്ടു പേരെ വീതവും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ടുപേരെ ജില്ലാ ഓഫീസുകളിലുമാണ് നിയമിക്കുക. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിനല്‍കാന്‍ സാധ്യതയുണ്ട്.

അടിസ്ഥാന യോഗ്യത പത്താംക്ലാസ് വിജയമാണ്, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. 2021 ഏപ്രില്‍ 1-ന് പ്രായം 18 വയസ്സ് തികയുകയും 29 വയസ്സ് കവിയാനുംപാടില്ല. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റ് സ്ഥിരം ജോലികളുള്ളവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. പ്രതിമാസം 5000 രൂപ ഓണറേറിയമായി ലഭിക്കുന്നതായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസുകളില്‍നിന്ന് വിശദവിവരങ്ങള്‍ ലഭിക്കും. ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്/എസ്. എസ്. എല്‍.സി., ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാല്‍ ജില്ലാ ഓഫീസില്‍ അപേക്ഷ നേരിട്ട് നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20. വിശദവിവരങ്ങള്‍ www..nyks.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications