• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വൊളന്റിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ് , മാഹി എന്നിവിടങ്ങളിലായുള്ള നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വൊളന്റിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 356 ഒഴിവുകളാണുള്ളത്. ഒരു ബ്ലോക്കില്‍ രണ്ടു പേരെ വീതവും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ടുപേരെ ജില്ലാ ഓഫീസുകളിലുമാണ് നിയമിക്കുക. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിനല്‍കാന്‍ സാധ്യതയുണ്ട്.

അടിസ്ഥാന യോഗ്യത പത്താംക്ലാസ് വിജയമാണ്, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. 2021 ഏപ്രില്‍ 1-ന് പ്രായം 18 വയസ്സ് തികയുകയും 29 വയസ്സ് കവിയാനുംപാടില്ല. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റ് സ്ഥിരം ജോലികളുള്ളവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. പ്രതിമാസം 5000 രൂപ ഓണറേറിയമായി ലഭിക്കുന്നതായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസുകളില്‍നിന്ന് വിശദവിവരങ്ങള്‍ ലഭിക്കും. ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്/എസ്. എസ്. എല്‍.സി., ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാല്‍ ജില്ലാ ഓഫീസില്‍ അപേക്ഷ നേരിട്ട് നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20. വിശദവിവരങ്ങള്‍ www..nyks.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

റിസര്‍വ്‌ ബാങ്ക്‌ ജൂനിയര്‍ എഞ്‌ജിനീയര്‍ തസ്‌തികയില്‍ 48 ഒഴിവുകള്‍;‌അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം; 255ഓളം ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: റെയ്ത്തിയോണ്‍ ടെക്‌നോളജീസില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

റിസര്‍വ്‌ ‌ ബാങ്കില്‍ ഓഫീസര്‍ ഇന്‍ ഗ്രേഡ്‌ ബി തസ്‌തികയില്‍ ഒഴിവ്‌;അപേക്ഷ ക്ഷണിച്ചു

പിഎസ്സി വഴി നിയമനം നല്‍കിയത് 1,57,911 പേര്‍ക്ക്, നിയമനത്തില്‍ രാഷ്ട്രീയമില്ല; വിശദീകരണവുമായി മുഖ്യമന്ത്രി

ഡിഇഐസിയിലേക്ക് കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

ഗള്‍ഫ് ജോലി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

സി-ഡാക്കില്‍ 100ഓളം ഒഴിവുകള്‍; പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തസ്തികകള്‍

ഗൾഫ് ജോലി: എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ ഒഴിവുകൾ

ഗള്‍ഫ് ജോലി: ഖത്തര്‍ നാഷണല്‍ ബാങ്കില്‍ ഒഴിവുകള്‍... ഖത്തറില്‍ മാത്രമല്ല, സൗദിയിലും യൂറോപ്പിലും

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാ ഒഴിവുകളും അബുദാബിയില്‍

English summary
Applications are invited for the vacancies of National Youth Volunteers at Nehru Youth Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X