കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ദില്ലി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 204 ഒഴിവുകളാണുള്ളത്.
നേരിട്ടാണ് നിയമനം. അപേക്ഷിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മാത്രം 175 ഒഴിവുകളുണ്ട്.

ലൈവ് സ്റ്റോക്ക് ഓഫിസര്‍-3, സ്‌പെഷലിസ്റ്റ് ഗ്രേഡ് -3 അസിസ്റ്റന്റ് പ്രഫസര്‍ (അനസ്തീസിയോളജി-62), (എപ്പിഡമോളജി -1), (ജനറല്‍ സര്‍ജറി- 54), (മൈക്രോബയോളജി/ ബാക്ടീരിയോളജി-15), (നെഫ്രോളജി -12), (പതോളജി- 17), (പീഡിയാട്രിക് നെഫ്രോളജി-3), (ഫാര്‍മക്കോളജ-ി11), അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്‌നിക്കല്‍) 25, അസിസ്റ്റന്റ് എന്‍ജിനീയര്‍1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍, സീനിയര്‍ മാനേജര്‍, തസ്തികകളിലേക്കാണ് അവസരം. 535 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ 29 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മിഡില്‍ മാനേജ്മെന്റ് ട്രേഡ് സ്‌കെയില്‍ 2,3 വിഭാഗങ്ങളിലാണ് ഒഴിവുകള്‍. മുന്‍ പരിചയമുള്ളവര്‍ക്കാണ് അവസരം.












Click it and Unblock the Notifications