Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആര്‍ഒയില്‍ ജോലി നിങ്ങളുടെ സ്വപ്‌നമാണോ? പുതിയ ഒഴിവുകള്‍, അപേക്ഷിക്കാം

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മൊത്തം 54 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷാ നടപടികള്‍ ഡിസംബര്‍ 9-ന് ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31-ആണ്. താല്‍പ്പര്യമുള്ളവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എല്ലാ ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധിത അപേക്ഷാ ഫീസ് ആയ 100 രൂപ അടയ്ക്കേണ്ടതുണ്ട്. കൂടാതെ, ഒരു അപേക്ഷയ്ക്ക് 500 പ്രാരംഭ പ്രോസസിംഗ് ഫീസുമുണ്ടായിരിക്കും. www.isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഹോംപേജിലെ കരിയര്‍ ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ അപേക്ഷാ ഫീസ് സമര്‍പ്പിക്കുക.

Job News

എല്ലാ ഉദ്യോഗാര്‍ത്ഥികളും അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തുപരീക്ഷയും സ്‌കില്‍ ടെസ്റ്റും ഉണ്ടായിരിക്കും. 80 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് എഴുത്ത് പരീക്ഷ. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പരീക്ഷ. ഓരോ ശരിയായ ഉത്തരത്തിനും ഒരു മാര്‍ക്ക് ലഭിക്കും തെറ്റായ ഉത്തരങ്ങള്‍ക്ക് -0.33 മാര്‍ക്ക് കിഴിവും ഉണ്ടായിരിക്കും.

സ്‌കില്‍ ടെസ്റ്റ് 100 മാര്‍ക്കിന്റേതായിരിക്കും. എഴുത്തുപരീക്ഷയില്‍ 80 ല്‍ 32 മാര്‍ക്കും നൈപുണ്യ പരീക്ഷയില്‍ 100 ല്‍ 50 മാര്‍ക്കും നേടിയിരിക്കണം. എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി കുറഞ്ഞത് 10 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 1:5 അനുപാതത്തില്‍ സ്‌കില്‍ ടെസ്റ്റിനുള്ള ഷോര്‍ട്ട്ലിസ്റ്റിംഗ് നടത്തും. സ്‌കില്‍ ടെസ്റ്റ് ഹൈദരാബാദില്‍ ബാച്ചുകളായി നടത്തും.

യോഗ്യത മാനദണ്ഡം:

ടെക്‌നീഷ്യന്‍-ബി (ഇലക്ട്രോണിക് മെക്കാനിക്ക്): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.

ടെക്‌നീഷ്യന്‍-ബി (ഇലക്ട്രിക്കല്‍): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.

ടെക്‌നീഷ്യന്‍-ബി (ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇന്‍സ്ട്രമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.

ടെക്‌നീഷ്യന്‍-ബി (ഫോട്ടോഗ്രഫി): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഡിജിറ്റല്‍ ഫോട്ടോഗ്രഫി/ഫോട്ടോഗ്രഫി ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.

ടെക്‌നീഷ്യന്‍-ബി (ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.

ശമ്പള പരിധി: ടെക്‌നീഷ്യന്‍ 'ബി' - ലെവല്‍ 3 (രൂപ 21,700 - 69,100). എസ് സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരേയും ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരേയും പ്രായത്തില്‍ ഇളവ് അനുവദിക്കും. മുന്‍ സൈനികര്‍, ഭിന്നശേഷിക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, മികച്ച കായികതാരങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അധിക ഇളവ് ലഭിക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ആഗ്രഹിക്കുന്നവര്‍ക്ക് പ്രസക്തമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+