കെഎസ്സിസിഇയിൽ അസ്സസ്സർമാരുടെ പാനലിൽ അപേക്ഷിക്കാം: തൊഴിൽ അവസരങ്ങൾ അറിയാം
കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണ്ണയിക്കുന്നതിനുള്ള അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യത: എം.ബി.എ/ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും, സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ എക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ബിരുദം/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ എംപ്ലോയബിലിറ്റി സ്‌കില്‍ പ്രവൃത്തിപരിചയവും.
പ്ലസ് ടൂ/ ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണം. യോഗ്യതയുള്ളവര്‍ പ്രായം, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ജനുവരി 18ന് രാവിലെ 11ന് ഹരിപ്പാട് വെട്ടുവേനിയിലെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0479-2406072

മത്സര പരീക്ഷാ പരിശീലനം
Recommended Video
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികവർഗ ഉദേ്യാഗാർഥികൾക്കായി 75 ദിവസത്തെ മത്സരപരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള ഉദേ്യാഗാർഥികൾ ജനുവരി 22നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്റെയും യോഗ്യത സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ സഹിതം പേര്, വിലാസം, സമുദായം, യോഗ്യത, പ്രായം, പങ്കെടുക്കാൻ പോകുന്ന മത്സര പരീക്ഷയുടെ വിവരം, എംേപ്ലായ്‌മെന്റ് രജിസ്‌ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം. 40 പേർക്കു മാത്രമേ പ്രവേശനം ഉണ്ടാവൂ. പങ്കെടുക്കുന്ന ഉദേ്യാഗാർഥികൾക്ക് ദിവസം 100 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഫോൺ: 0490 2474700.
മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി (മലയാളം മീഡിയം - ആൺകുട്ടികൾ)/ ചേലക്കര (ഇംഗ്ലീഷ് മീഡിയം-ആൺകുട്ടികൾ) എന്നീ സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ നിലവിലുളള 4 ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബി എഡും യോഗ്യതയുള്ള എം.ആർ.എസ് ൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസം 12,000 രൂപ ഓണറേറിയം ഉണ്ടായിരിക്കും. അപേക്ഷകർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജനുവരി 21 തൃശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം. ചേലക്കര
എം ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 10.30നും വടക്കാഞ്ചേരി എം.ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 2 മണിക്കും നടക്കും. ഫോൺ: 0487 - 2360381
കൂടിക്കാഴ്ച 17ന്
സമഗ്രശിക്ഷ കേരളം ജില്ലയിലെ ബി ആർ സികളിൽ ട്രെയിനർ തസ്തികയിൽ നിലവിലള്ള ഒഴിവിലേക്ക് ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടത്തും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും സഹിതം ഹാജരാകണം. ഫോൺ: 0497 2707993












Click it and Unblock the Notifications