ഈശ്വര വിശ്വാസിയായ ഹിന്ദുവാണോ: എങ്കില്‍ ഗുരുവായൂർ ദേവസ്വത്തില്‍ വാച്ച്മാന്‍/സെക്യുരിറ്റി ജോലി അവസരം
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തില്‍ വാച്ച്മാന്‍/സെക്യുരിറ്റി ജോലി ഒഴിവുകള്‍. ഗുരുവായൂർ ദേവസ്വത്തിൽ സോപാനം വാച്ച്മാൻ, വനിതാ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലായി ആകെ 30 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കായിരിക്കും നിയമനം. നിർദിഷ്ടയോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാ് മാർച്ച് 22 വരെ അപേക്ഷിക്കാം.
സോപാനം വാച്ച്‌മാൻ
യോഗ്യത: ഏഴാം ക്ലാസ് ജയം. അംഗവൈകല്യമില്ലാത്ത ആരോഗദ്യഢഗാതരായ പുരുഷന്മാർ. നല്ല കാഴ്‌ചശക്തി വേണം. പ്രായം 30നും 50നും ഇടയിൽ. ശമ്പളം 18000. ആകെ പതിനഞ്ച് ഒഴിവുകളാണുള്ളത്.
വനിതാ സെക്യൂരിറ്റി ഗാർഡ്
യോഗ്യത: ഏഴാം ക്ലാസ് ജയം, അംഗവൈകല്യം ഇല്ലാത്തവരായിരി ക്കണം. നല്ല കാഴ്ച്‌ചശക്‌തി വേണം. പ്രായം 55 നും 60നും ഇടയിൽ ശമ്പളം 18,000. ആകെ ഒഴിവുകളുടെ എണ്ണം 15.

അപേക്ഷയ്ക്കൊപ്പം അസിസ്‌റ്റൻ്റ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ ഫിറ്റ്നസ് സർട്ടി ഫിക്കറ്റ് സമർപ്പിക്കണം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 118 രൂപയ്ക്കു ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പു ഹാ ജരാക്കിയാൽ പട്ടികജാതി/വർഗക്കാർക്കു ഫോം സൗജന്യമായി ലഭിക്കും. വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ദേവസ്വം ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിലോ അപേക്ഷ നൽകാം. അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101. ഫോൺ: 0487-2556335.
അതേസമയം, സർക്കാറിന്റെ മറ്റ് നിരവധി വകുപ്പുകളിലും താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
കൗണ്‍സിലര്‍ ഒഴിവ്
കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെല്‍ത്ത്/കൗണ്‍സിലിംഗ് എന്നിവയില്‍ ബിരുദം. അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ. വനിത ശിശു വികസന മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം, കമ്പ്യൂട്ടറില്‍ പ്രാവീണ്യം എന്നിവ അഭികാമ്യം.
ശമ്പളം 23170 രൂപ.
വയസ്സ് 2023 ജനുവരി ഒന്നിന് 18-40. (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എൻഒസി ഹാജരാക്കണം. ഫോണ്‍: 0495-2376179.
പ്ലാനര്‍ അസോസിയേറ്റ് ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ പ്ലാനര്‍ അസോസിയേറ്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത: ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദവും തത്തുല്യ യോഗ്യതയും (നഗര ആസൂത്രണം, പ്രാദേശിക ആസൂത്രണം, നഗര ആസൂത്രണം, ഗതാഗതം, ഭവന നിര്‍മ്മാണം മുതലായവയില്‍ ബിരുദാനന്തര ബിരുദം (മാസ്റ്റര്‍ ഓഫ് പ്ലാനിംഗ്) തത്തുല്യ യോഗ്യതയില്‍ ഉള്‍പ്പെടുന്നു)ശമ്പളം 35000 രൂപ. വയസ്സ് 2024 ജനുവരി ഒന്നിന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 17 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മന്റ് ഓഫിസര്‍ (പി&ഇ) അറിയിച്ചു. ഫോണ്‍: 0495-2376179.












Click it and Unblock the Notifications