യുകെയിലേക്ക് കുടിയേറണോ? ഇതാ സുവർണ്ണാവസരം: 30000 ത്തിലെ പേർക്ക് അപേക്ഷിക്കാം; അതും സർക്കാർ പദ്ധതി
യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3,000 ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. ഇതിലൂടെ യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം.
ബാലറ്റ് ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് 2.30-ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20-ന് ഉച്ചയ്ക്ക് 2.30-ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യുകെ ഗവണ്‍മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്സൈറ്റ് സന്ദർശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും ഇരു രാജ്യങ്ങളും തമ്മില്‍ 2023 ല്‍ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്കീം നിലവില്‍ വന്നത്. വിസ നേടുന്നവർക്ക് യുകെയില്‍ താമസിക്കുന്ന കാലയളവില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും സാധിക്കും.
ഒരു ഇന്ത്യൻ പൗരനായിരിക്കണം, പ്രായം 18-30 വയസ്സിനിടയിൽ ആയിരിക്കണം, ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം, ബാങ്കില്‍ 2,530 പൌണ്ട് ഉണ്ടായിരിക്കണം, 5-18 വയസ്സിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങൾക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത് തുടങ്ങിയവയാണ് അപേക്ഷകർക്ക് വേണ്ട യോഗ്യതകള്‍.
പദ്ധതി പ്രകാരം വിസ നേടുന്നതിനായി ആദ്യം ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം ബാലറ്റിന് അപേക്ഷിക്കണം. ഇത് വിവിധ കാലയളവിലായി ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് പ്രഖ്യാപിക്കുന്നത്. ഇത്തരത്തിലുള്ള ബാലറ്റാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ബാലറ്റിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകർ അവരുടെ പേര്, ജനനതീയതി, പാസ്‌പോർട്ട് വിശദാംശങ്ങൾ, പാസ്‌പോർട്ടിന്റെ സ്കാൻ അല്ലെങ്കിൽ ഫോട്ടോ, ഫോൺ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
യോഗത്യ നേടുന്നവരെ ബ്രീട്ടീഷ് ഹൈക്കമ്മീഷന്‍ പിന്നീട് അറിയിക്കും. ബാലറ്റ് സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം ഫലം അറിയിക്കുകയും വിസക്ക് അപേക്ഷിക്കാന്‍ ക്ഷണിക്കുകയും ചെയ്യും. അപേക്ഷിക്കാനുള്ള ഇന്‍വിറ്റഷേന്‍ ലെറ്ററില്‍ നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഉദ്യോഗാർത്ഥികള്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്. ക്ഷണം ലഭിച്ച് സാധാരണയായി 30 ദിവസത്തിന് ശേഷമാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. വിസയ്ക്ക് അപേക്ഷിച്ച് 6 മാസത്തിനുള്ളിൽ ആ വ്യക്തി യുകെയിലേക്ക് പോയിരിക്കുകയും വേണം.












Click it and Unblock the Notifications