Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയിൽവേയിൽ ജോലി നേടാം, അതും പരീക്ഷയില്ലാതെ; അരലക്ഷത്തിന് മുകളിൽ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. എഇഇ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ആകെ 42 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം.

യോഗ്യത-സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് ഡിപ്ലോമ, അല്ലെങ്കിൽ മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 60 ശതമാനം മാർക്ക് നേടിയിരിക്കണം.കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.

railway2-17

ഡിസൈൻ അസിസ്റ്റന്റ്-ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഐടിഐ. ഓട്ടോകാഡ് അറിഞ്ഞിരിക്കണം. കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

ടെക്നിക്കൽ അസിസ്റ്റന്റ്/ഇലക്ട്രിക്കൽ- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഐടിഐ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം/അറ്റകുറ്റപ്പണി/പരിപാലനം എന്നിവയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.

എഇഇ-മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അംഗീകൃത (എഐസിടിഇ) സർവകലാശാലയിൽ നിന്നുള്ള ഇലക്ട്രോണിക്സ്/മെക്കാനിക്കൽ ഡിപ്ലോമ. ആറ് വർഷത്തെ പ്രവൃത്തിപരിചയം.

45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും. ജൂൺ 5 വരെ അപേക്ഷിക്കാം.

Executive Club, Konkan

Rail Vihar, Konkan Railway

Corporation Ltd., Near

Seawoods Railway Station,

Sector40, Seawoods

(West), Navi Mumbai

എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://konkanrailway.com/

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ

അധ്യാപക നിയമനം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിങ് ടെക്നോളജി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറക്‌ടർ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ മെയ് 31 അഞ്ചു മണിക്ക് മുമ്പായി ലഭിക്കുന്ന വിധത്തിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 -2474720, 0471 -2467728. Website: www.captkerala.com.

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ ബോട്ടണി വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം മെയ്‌ 28 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

മലപ്പുറം സർക്കാർ വനിതാ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മലയാളം, അറബി വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് മലയാളം വിഭാഗത്തിലേക്കും ഉച്ചയ്ക്ക് 12.30 ന് അറബിക് വിഭാഗത്തിലേക്കുമുള്ള അഭിമുഖം നടക്കും. 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0483-2972200

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+