Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ബാങ്കില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം, അവസാന തിയതി അടുത്തു.. ഇനിയും അപേക്ഷിച്ചില്ലേ?

ഇന്ത്യന്‍ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള രണ്ട് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 16 ആണ്. അപേക്ഷകരുടെ പ്രായ പരിധി 22 നും 40 നും ഇടയില്‍ ആയിരിക്കണം.

ബി എസ് ഡബ്ല്യു, ബി എ, അല്ലെങ്കില്‍ ബി.കോം എന്നിവയില്‍ ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. അക്കൗണ്ടിംഗില്‍ അടിസ്ഥാന അറിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് മുന്‍പരിചയമുള്ളത് അഭിലഷണീയമാണ്. പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

Job News

നിര്‍ബന്ധമല്ലെങ്കിലും അപേക്ഷകര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം അഭികാമ്യമാണ്. കൂടാതെ, അപേക്ഷകര്‍ എം എസ് ഓഫീസ് (വേഡ്, എക്‌സല്‍), ടാലി, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയില്‍ പ്രാവീണ്യം നേടിയിരിക്കണം. പ്രാദേശിക ഭാഷയിലെ ടൈപ്പിംഗ് കഴിവുകള്‍ അത്യാവശ്യമാണ്, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ് ഒരു അധിക നേട്ടമായി കണക്കാക്കും. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.

യാത്രയിലോ ഫീല്‍ഡ് സന്ദര്‍ശനങ്ങളിലോ ഉള്‍പ്പെടുന്നതാണ് ജോലിയുടെ സ്വഭാവം എന്നതിനാലാണ് ഇത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിരവധി ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു. പൊതുവിജ്ഞാനവും കമ്പ്യൂട്ടര്‍ കഴിവുകളും വിലയിരുത്തുന്നതിനുള്ള ഒരു എഴുത്ത് പരീക്ഷയാണ് ഇതില്‍ ആദ്യം. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ ആശയവിനിമയ കഴിവുകള്‍, നേതൃത്വഗുണങ്ങള്‍, പ്രശ്‌ന പരിഹാര കഴിവ്, മനോഭാവം, പരിശീലനാര്‍ത്ഥികളുമായി ഫലപ്രദമായി ഇടപഴകാനുള്ള കഴിവ് എന്നിവ വിലയിരുത്തും.

എല്ലാത്തിനും ശേഷം ഒരു വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയെ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക അവലോകനത്തിന് ശേഷം കരാര്‍ പുതുക്കി നല്‍കുന്നതായിരിക്കും. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ കരാറും റദ്ദാക്കപ്പെടും.

അതേസമയം ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനമോ പെരുമാറ്റമോ തൃപ്തികരമല്ല എന്ന് കണ്ടെത്തിയാല്‍ അല്ലെങ്കില്‍ ട്രസ്റ്റ് ഉചിതമെന്ന് കരുതുന്ന മറ്റേതെങ്കിലും കാരണത്താല്‍ കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ബാങ്കില്‍ നിക്ഷിപ്തമാണ്. പൂര്‍ണ്ണ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+