സീഡാക്കിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി; തിരുവനന്തപുരത്ത് മാത്രം 56 ഒഴിവ്, ഇപ്പോൾ അപേക്ഷിച്ചോളൂ
സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്ങിന് കീഴിൽ 848 ഒഴിവുകളിലേക്ക് അവസരം. തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാം
പ്രൊജക്ട് എഞ്ചിനീയർ, സീനിയർ പ്രൊജക്ട് എഞ്ചിനീയർ, പ്രൊജക്ട് മാനേജർ, പ്രോഗ്രാം മാനേജർ, പ്രോഗ്രാം ഡെലിവറി മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ.
ബെംഗളൂരു-311, നോയിഡ -128, ഹൈദരാബാദ്-93, പൂണെ-88, ചെന്നൈ-87, തിരുവനന്തപുരം-56, ഡൽഹി-24, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ -19, പട്ന-19, മുംബൈ-12, മൊഹാലി-9, കൊൽതക്കത്ത-2 എന്നിങ്ങനെയാണ് അവസരം ഉള്ളത്.

യോഗ്യത
ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ 60 ശതമാനം മാർക്കോട് കൂടി ബിരുദം അതുമല്ലെങ്കിൽ സിജിപിഎ.
സയൻസിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ അനുയോജ്യമായ മേഖലയിൽ 60 ശതമാനം മാർക്ക് അല്ലെങ്കിൽ സിജിപിഎ തത്തുല്യം
എംഇ/എംടെക് അല്ലെങ്കിൽ ഡിഗ്രി/
പിഎച്ച്ഡി
അപേക്ഷിക്കാനുള്ള പ്രായപരിധി 56 വയസാണ്. എസ് സി / എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ ഇളവുണ്ട്. മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 3 വർഷത്തേയും വികലാംഗർക്ക് 10 വർഷത്തേയും വിമരമിച്ച സൈനികർക്ക് 5 വർഷത്തേയും ഇളവ് ലഭിക്കും.
ശമ്പളം (സിടിസി)
പ്രൊജക്ട് എഞ്ചിനിയർ തസ്തികയിൽ 4.49 ലക്ഷം മുതൽ 7.11 ലക്ഷം വരെയാണ്
സീനിയർ പ്രൊജക്ട് എഞ്ചിനിയർ/ പ്രൊജക്ട് ലീഡ്/ മൊഡ്യൂൾ ലീഡ് തസ്തികയിൽ -8.49 ലക്ഷം മുതൽ 14 ലക്ഷം വരെ
പിഎം/ പ്രോഗ്രാം മാനേജർ/ പ്രോഗ്രാം ഡെൽ മാനേജർ/ നോളേജ് പാട്ണർ -12.63 മുതൽ 22.9 ലക്ഷം വരെ
പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
www.cdac.in എന്ന വെബ്സൈറ്റിൽ കയറുക
കരിയർ പേജിൽ കാണുന്ന വിജ്ഞാപനം ക്ലിക്ക് ചെയ്യുക
അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഏതെന്ന് തിരഞ്ഞെടുക്കാം
അതിന് ശേഷം അപേക്ഷിക്കുന്ന തസ്തിക തിരഞ്ഞെടുക്കാം
ഇമെയിലും ഫോൺ നമ്പറും ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
ആപ്ലിക്കേഷനിൽ ആവശ്യമായ വിവരങ്ങൾ നൽകാം
വിവരങ്ങൾ പൂർണമായും പൂരിപ്പിച്ചതിന് ശേഷം ആപ്ലിക്കേഷൻ സമർപ്പിക്കാം. അപേക്ഷ ഡൗൺലോഡ് ചെയ്ത് വെച്ച് പിന്നീടുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20.
സയന്റിസ്റ്റ് നിയമനം
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ കോട്ടയം, പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ സയൻറിസ്റ്റ് തസ്തികയിൽ ഒഴിവ്. ഫിസിക്‌സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിലാണ് ഒഴിവ്. 5 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും [email protected] വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2500200.
മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവുകൾ
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുകൾ.യൂറോളജിയിൽ രണ്ടും റേഡിയോ ഡയഗ്നോസിസിൽ നാലും ഗൈനക്കോളജിയിൽ മൂന്നും ജനറൽ സർജറിയിൽ രണ്ടും ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദമോ അതിലധികമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 73500 രൂപയാണ് പ്രതിമാസ വേതനം. ജൂൺ ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ- 04872200310












Click it and Unblock the Notifications