Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പോലും ഒരുലക്ഷത്തിനടുത്ത് ശമ്പളം; അതും കേരളത്തില്‍!

ഐ എസ് ആര്‍ ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 147 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ടെക്‌നിക്കല്‍ / സയന്റിഫിക് / ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ 83 ഒഴിവുകകളാണ് ഉള്ളത്.

ഈ തസ്തികയിലേക്ക് ജൂണ്‍ 4 മുതല്‍ 18 വരെ അപേക്ഷിക്കാം. ടെക്‌നിഷ്യന്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ / ഫാര്‍മസിസ്റ്റ് 64 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 16 വരെയാണ് ഈ തസ്തികയിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്‌സ്/കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ലൈബ്രറി അസിസ്റ്റന്റ് എ തസ്തികയിലേക്ക് അപേക്ഷേിക്കുന്നവര്‍ക്ക് ബിരുദവും ലൈബ്രറി സയന്‍സ് / ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഒന്നാം ക്ലാസ് പിജിയും ഉണ്ടായിരിക്കണം.

Job News

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / മെക്കാനിക്കല്‍ / പ്രൊഡക്ഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കെമിക്കല്‍ എന്‍ജിനീയറിങ് / ഓട്ടമൊബീല്‍ /സിവില്‍ എന്‍ജിനീയറിങ് / റഫ്രിജറേഷന്‍ ആന്‍ഡ് എ സി വിഭാഗത്തില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900 രൂപ മുതല്‍ 1,42,400. രൂപ വരെ ശമ്പളമായി ലഭിക്കും. ടെക്‌നിഷ്യന്‍-ബി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സ് ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ/ എന്‍ ടി സി/എന്‍ എ സി യോഗ്യതയും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.

ഡ്രാഫ്റ്റ്‌സ്മാന്‍-ബി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പത്താം ക്ലാസ് ജയവും ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) ട്രേഡില്‍ ഐടിഐ/ എന്‍ടിസി/ എന്‍എസി യോഗ്യതയും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും

ഫാര്‍മസിസ്റ്റ് എ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സ് ജയം, ഫാര്‍മസിയില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും ആണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപ മുതല്‍ 92,300 രൂപ വരെ ശമ്പളമായി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.vssc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+