Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ആര്‍മിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം... 75 ദിവസത്തിന് 75000 രൂപ സ്റ്റൈപ്പന്റ്!!

ഇന്ത്യന്‍ ആര്‍മിയില്‍ ആകര്‍ഷകമായ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന വിവിധ ഇന്റേണ്‍ഷിപ്പ് തസ്തികകളിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. പ്രായോഗിക പരിശീലനം, അത്യാധുനിക സാങ്കേതികവിദ്യകളുമായുള്ള പരിചയം, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാനുള്ള അവസരം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും
ആസ്തി കുത്തനെ കൂടും.. സന്താനഭാഗ്യം കൈവരും; ഈ രാശിക്കാരുടെ ദോഷങ്ങള്‍ ഇന്ന് മുതല്‍ തീരും

75 ദിവസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇതില്‍ 60 ദിവസം പ്രായോഗിക പരിശീലനവും ഓഫീസ് ജോലിയും ഉള്‍പ്പെടുന്നു. ബാക്കിയുള്ള 15 ദിവസം 'വര്‍ക്ക്-ഫ്രം-ഹോം' രീതിയിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 75,000 രൂപ വരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയും പ്രോഗ്രാമിന്റെ എല്ലാ നിബന്ധനകളും പാലിക്കുകയും ചെയ്ത ശേഷമായിരിക്കും തുക നല്‍കുക.

Apply Soon

ഇന്റേണ്‍ഷിപ്പ് കാലയളവിലെ മൊത്തം ഹാജര്‍ നിലയെ ആശ്രയിച്ചായിരിക്കും അന്തിമ സ്‌റ്റൈപ്പന്‍ഡ് തുക തീരുമാനിക്കുന്നത്. ന്യൂഡല്‍ഹി/എന്‍സിആര്‍ മേഖലകളിലാണ് ഇന്റേണ്‍ഷിപ്പ് നടക്കുക. താമസസൗകര്യം നല്‍കുന്നതല്ല.

നാളെ സ്‌കൂള്‍ അവധി; അതിശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നാളെ സ്‌കൂള്‍ അവധി; അതിശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്രിപ്‌റ്റോഗ്രഫി, ഡ്രാണുകള്‍, ആളില്ലാ വിമാനങ്ങള്‍, റോബോട്ടിക്‌സ്, സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍, ബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകള്‍, അത്യാധുനിക ആയുധ സംവിധാനങ്ങള്‍, പ്രതിരോധ ഇലക്ട്രോണിക്‌സ്, 5G/6G, ആശയവിനിമയ സാങ്കേതികവിദ്യകള്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, മാസ് മീഡിയ, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ്, ഓപ്പറേഷണല്‍ ലോജിസ്റ്റിക്‌സ് എന്നിവയിലായിരിക്കും പരിശീലനം.

താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം ഇന്റേണ്‍ഷിപ്പ് അവസരങ്ങളിലേക്ക് അപേക്ഷിക്കാമെങ്കിലും, ഒരെണ്ണം മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ. അതിനാല്‍ തങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം, കഴിവുകള്‍, തൊഴില്‍പരമായ ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ അവസരം തിരഞ്ഞെടുത്ത ശേഷം മാത്രം അത് സ്വീകരിക്കുന്നതായിരിക്കും ഉചിതം.

ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല?
ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല?

പ്രത്യക്ഷമായ പ്രായോഗിക പരിശീലനം, പ്രതിരോധ മേഖലയിലെ വിദഗ്ധരില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശം, നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് എന്നിവ നല്‍കുക എന്നതാണ് ഈ ഇന്റേണ്‍ഷിപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ പരിപാടിയില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സഹായമോ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ സ്ഥിരമായ ജോലി ലഭിക്കുമെന്ന ഉറപ്പോ ഉള്‍പ്പെടുന്നില്ല.

ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതികളില്‍ ഇന്ത്യന്‍ കരസേനയിലെ ഉദ്യോഗസ്ഥര്‍ക്കും വിഷയ വിദഗ്ധര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് പ്രായോഗിക പരിചയം നേടാനും അവസരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+