അസി. പ്രൊഫസര്‍, ഗസ്റ്റ് ലക്ചറര്‍ നിയമനം; തൊഴിൽ അവസരങ്ങൾ അറിയാം
ഇടുക്കി: കോട്ടയം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രിയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള അസി. പ്രൊഫസര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത- MDS in Community Dentistry പ്രായം- 22-45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 20 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍ഒസി ഹാജരാക്കണം.
കട്ടപ്പന ഗവ.കോളേജില്‍ മിനി ജോബ് ഫെയര്‍
ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജ് പ്ളേസ്മെന്റ് സെല്ലും, എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് കോട്ടയവുമായി സഹകരിച്ച് വിവിധ മേഖലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ഒക്ടോബര്‍ 27ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഒക്ടോബര്‍ 11 ന് മെഗാ രജിസ്ട്രേഷന്‍ ക്യാമ്പ് രാവിലെ 10 മുതല്‍ 4 വരെ കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്നു. പ്രായപരിധി 18-35. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, ഐറ്റി എ, ഡിപ്ലോമ, ബിരുദ ബിരുദാനന്തരധാരികള്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ ക്യാമ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ജോബ് ഫെയറില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും കരുതേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററുകളില്‍ പ്രത്യേക സൗജന്യ പരിശീലനവും പിന്നീടുള്ള എല്ലാതൊഴില്‍ മേളകളിലും സൗജന്യമായി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിന്‍സ് തോമസ്, പ്ലെയ്സ്മെന്റ് ഓഫീസര്‍., ഗവ. കോളേജ്, കട്ടപ്പന. ഫോണ്‍-954478425

ഗസ്റ്റ് ലക്ചറര്‍ നിയമനം
മലപ്പുറം: വേങ്ങര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌ക്കില്‍ എന്ന വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 12ന് രാവിലെ 11ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസര്‍ താത്കാലിക നിയമനം
ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസര്‍) നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഓരോ ഒഴിവു വീതമാണുള്ളത്. അതത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ(നെറ്റ്, പിഎച്ച്.ഡി. എന്നിവ അഭികാമ്യം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളില്‍ ബി.ഇ./ബി.ടെക് ബിരുദവും എം.ഇ./എം.ടെക് ബിരുദവും ഇവയിലേതെങ്കിലുമൊന്നില്‍ ഒന്നാം ക്ലാസ് യോഗ്യതയുമുണ്ടായിരിക്കണം. ഈ മാസം 13 വരെ http://www.gecbh.ac.in ലൂടെ അപേക്ഷിക്കാം. ഫോണ്‍: 0471-2300484.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
പ്രോജക്ട് അസിസ്റ്റന്റ്
ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത: മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ. ഫോണ്‍: 2212261


Click it and Unblock the Notifications