Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ , ഐസിടിസി കൗൺസിലർ നിയമനം; തൊഴിൽ വാർത്തകൾ അറിയാം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സര്‍വ്വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 27 രാവിലെ 11ന്. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ സര്‍വ്വേയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ഫോണ്‍-04742712781, 9446202760. (പി.ആര്‍.കെ നമ്പര്‍.2184/2021)

മേറ്റ്(മൈന്‍സ്) തസ്തികയില്‍ അവസരം

ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മേറ്റ്(മൈന്‍സ്) തസ്തികയില്‍ ഓപ്പണ്‍-പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/തതുല്യം, മൈന്‍സ് സേഫ്റ്റി ഡയറക്ടര്‍(ഡി.ജി. എം.എസ്)നല്‍കിയ അംഗീകൃത മൈന്‍സ് മേറ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം-18-41(നിയമനുസൃത വയസ്സിളവ് ബാധകം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. (പി.ആര്‍.കെ നമ്പര്‍.2186/2021)

job

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ ആണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2021 ജനുവരി ഒന്നിന് 22-40 വയസ്സ്. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലോ [email protected] ലോ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 26 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2815245.

കൗൺസിലർ തസ്തികയിലേക്ക് നിയമനം

Recommended Video

cmsvideo
    Now you can book Covid-19 vaccine slots on WhatsApp

    പൊന്നാനി ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഐസിടിസി കൗൺസിലർ തസ്തികയിലേക്ക് താത്ക്കാ ലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം എ / എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു , മുൻ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 27 ന് 11ന് നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0494 2666439, 2666 339

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+