ട്രഷറി വകുപ്പില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം
തിരുവനന്തപുരം: ട്രഷറി വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക്, എംടെക് യോഗ്യതയോ എംസിഎയോ ഐടിയില്‍ എംഎസ് സിയോ ഉള്ളവര്‍ ജൂെൈല അഞ്ചിനകം അപേക്ഷിക്കണം. 40 വയസില്‍ താഴെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. 85000 രൂപയാണ് വേതനം.

മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയം വേണം. ബയോഡാറ്റയും അപേക്ഷയും ജനനതിയ്യതി, വിദ്യഭ്യാസം, യോഗ്യത, പ്രവര്‍ത്തിപരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ഡയറക്ടര്‍ ഓഫ് ട്രഷറീസ്, കൃഷ്ണ ബില്‍ഡിംഗ് , തൈക്കാട് പി ഒ. 675014 തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലാണ് അയക്കേണ്ടത്.
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍ഡിസി/ യുഡിസി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ട് വീതം ഒഴിവുകളുണ്ട്. എല്‍ഡിസി/ യുഡിസി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ സമ്മതപത്രവും കെഎസ്ആര്‍ ചട്ടം ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റുമായി അപേക്ഷ സമര്‍പ്പിക്കണം












Click it and Unblock the Notifications