Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം, തൊഴിൽ അവസരങ്ങൾ അറിയാം

കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), റിക്കാർഡ് കീപ്പർ (23,700-52600) തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

വാക്-ഇൻ-ഇന്റർവ്യൂ

വാക്-ഇൻ-ഇന്റർവ്യൂ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മാർച്ച് ഏഴിന് രാവിലെ 9ന് ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്. സ്‌കൂൾ, കോമ്പൗണ്ട്, തിരുവനന്തപുരം) വാക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2455590, 2455591.

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കുറ്റിച്ചല്‍ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ഞാറനീലി ഡോ. എ.വി.എന്‍. സി.ബി.എസ്.ഇ വിദ്യാലയങ്ങളിലേക്ക് 2022-23 അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തനാ ഗോത്രവിഭാഗങ്ങള്‍ക്ക് വാര്‍ഷിക വരുമാനം ബാധകമല്ല. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കേന്ദ്ര-സംസ്ഥാന-പൊതുമേഖല ജീവിനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ സഹിതം മാര്‍ച്ച് 10 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383

പി. എസ് .സി: മാറ്റിവെച്ച പരീക്ഷ 26 ന് നടക്കും

പി. എസ് .സി: മാറ്റിവെച്ച പരീക്ഷ 26 ന് നടക്കും

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മാര്‍ച്ച് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ( കാറ്റഗറി നമ്പര്‍ : 505/2021) ഇന്‍ കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്, (കാറ്റഗറി നമ്പര്‍ : 522/2021 എന്‍.സി.എ -എസ്.സി.സി.സി) ആന്‍ഡ് (കാറ്റഗറി നമ്പര്‍ :475/2020) ഇന്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് തസ്തികകളിലേക്കുള്ള പരീക്ഷ മാര്‍ച്ച് 26 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12. 30 വരെ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പുതിയതായി ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ ഐ.ഡി കാര്‍ഡുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍ :2505398

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+