• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൈക്കോളജി അപ്രന്റീസ് നിയമനം, മെഡിക്കല്‍ ഓഫീസര്‍; തൊഴില്‍ അവസരങ്ങള്‍ അറിയാം

Google Oneindia Malayalam News

തലശേരി ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 13ന് വൈകിട്ട് അഞ്ച് മണിക്കകം govtcollegetly@gmail.com ലേക്ക് അയയ്ക്കണം. ഓൺലൈൻ ഇന്റർവ്യൂ 16ന് രാവിലെ 10ന് നടക്കും. ഫോൺ: 04902966800, 9400549764.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ സഹിതം നേരിട്ടെത്തണം.

സൈക്കോളജി വിഭാഗത്തിൽ അപ്രന്റിസിനെ നിയമിക്കുന്നു

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വിഭാഗത്തിൽ അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 14 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2323964, www.gctetvpm.ac.in.

പ്രോജക്ട് ഫെലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള ഐ.എസ്.ആർ.ഒ. ജിയോസ്ഫിയർ ബയോസ്ഫിയർ പ്രോഗ്രാം (ഐ.ജി.ബി.പി)- മോഡലിംഗ് ഫോറസ്റ്റ് ഫീനോളോജിക്കൽ പാരാമീറ്റേഴ്‌സ് ഫ്രം ടൈം സീരീസ് റിമോട്ട് സെൻസിംഗ് ഡാറ്റ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഡ്രാഫ്ര്റ്റ്മാൻ

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്ര്റ്റ്മാൻ, ജി.ഐ.എസ് ടെക്‌നിഷ്യൻ താത്ക്കാലിക ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (എൻ.ടി.സി)/ കെ.ജി.സി.ഇ (സിവിൽ)/ സിവിൽ എൻജിനിയറിങ് ഡിപ്ലോമയോ തത്തുല്യമോ ആണ് യോഗ്യത.

2021 ജനുവരി ഒന്നിന് പ്രായം 18 നും 41 നുമിടയിലായിരിക്കണം. ഒരു ഒഴിവുണ്ട്. ജി.ഐ.എസ് സർട്ടിഫിക്കറ്റ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് ആണ് ജി.ഐ.എസ് ടെക്‌നിഷ്യൻ യോഗ്യത. ഇരു തസ്തികയിലും ക്യു-ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ പ്രവൃത്തി പരിചയമുണ്ടാവണം.

കെമിസ്ട്രി ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച 10ന്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്കറ് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ സഹിതം നേരിട്ടെത്തണം.

എൽ.ഡി ടൈപ്പിസ്റ്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 12ന് നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ - 45/2020) തസ്തികയിലെ ഒ.എം.ആർ പരീക്ഷ കോഴിക്കോട് നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മെഡിക്കൽ ഓഫീസർ; താൽക്കാലിക ഒഴിവ്

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ വയോ അമൃതം പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. ബി.എ.എം.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം സെപ്റ്റംബർ 15ന് രാവിലെ 9.30ന് ടൗൺ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0477 2252965

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  Appointment of Psychology Apprentice, Medical Officer; Know job opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X