Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലാശുചിത്വ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ജില്ലാശുചിത്വ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ജീവനക്കാരില്‍ നിന്നുമാണ് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്ററുടെ ഓരോ ഒഴിവുകളാണുള്ളത്. കൂടാതെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവുകളുമുണ്ട്. ഈ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

job

Recommended Video

cmsvideo
    രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

    അസിസ്റ്റന്റ് ജില്ലാ കോ-ഓഡിനേറ്റര്‍ ( സോളിഡ് വേസ്റ്റ് മാനേജിമെന്റ്) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 35700-65400 രൂപവരെ ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഇതിന് പുറമേ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 27800-59400 എന്ന ശമ്പള സ്‌കെയില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഇതിന് പുറമേ വിവര വിജ്ഞാപന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവരുമായിരിക്കണം.

    സെപ്തംബര്‍ 30 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. താല്‍പര്യമുള്ളവര്‍ നിലവിലെ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പിഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.sanitation.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+