ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ, ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിൽ 2027 വർഷത്തേക്കുള്ള അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡിപ്ലോമ, ഐടിഐ ട്രേഡിലുള്ളവർക്ക് അവസരമുണ്ട്. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം
ഗ്രാജ്വേറ്റ് അപ്രൻ്റീസ് -ഇസിഇ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഇഇഇ ,കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ, കെമിക്കൽ എഞ്ചിനീയറിംഗ്, മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്, സേഫ്റ്റി എഞ്ചിനീയറിംഗ്, ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ്, ഏറോസ്പേസ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിഇയോ ബിടെക്കോ ഉള്ളവർക്ക് അപേക്ഷിക്കാം. ആകെ 50 ഒഴിവുകളാണ് ഉള്ളത്.

ടെക്നിക്കൽ അപ്രിൻ്റിസ് - ആകെ 30 ഒഴിവാണ് ഉള്ളത്. ഇസിഇ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ എഞ്ചിനീയറിംഗ്, മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്, സേഫ്റ്റി എഞ്ചിനീയറിംഗ്
ട്രേഡ് അപ്രൻ്റിസ്-ആകെ 115 ഒഴിവുകൾ ഉണ്ട്. ഫിറ്റർ, വെൽഡർ, ടേണർ, മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്-മെക്കാനിക്, ഇലക്ട്രീഷ്യൻ, കോപ (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്), ഡ്രോട്ട്സ്മാൻ എഞ്ചിനീയറിംഗ് (മെക്കാനിക്കൽ), ഗ്രൈൻഡർ ട്രെഡിൽ ഐടിഐ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
പ്രായപരിധി കുറഞ്ഞത് 18 വയസാണ്. 2022, 2023, 2024, 2025, 2026 70% മാർക്ക് നേടിയ അല്ലെങ്കിൽ 7.5-ൽ കുറയാത്ത സി.ജി.പി.എ സ്കോർ ഉള്ള റെഗുലർ വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 1 ആണ്.
അക്കാദമിക് മെറിറ്റിൻ്റേയും അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://drdo.gov.in/drdo/sites/default/files/vacancy/advtRCI01102026.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
നുവാല്‍സില്‍ പ്രൊഫസര്‍ ഒഴിവ്
ദേശീയ നിയമ സര്‍വകലാശാലയായ കൊച്ചി നുവാല്‍സില്‍ പ്രൊഫസര്‍ തസ്തികയില്‍ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ള സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പിഎച്ച്ഡി, പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം.ശമ്പളം: അക്കാദമിക തലം 14 പ്രകാരം.
ഉദ്യോഗാര്‍ഥികള്‍ www.nuals.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നിർദിഷ്ട അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രജിസ്ട്രാർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, എച്ച്എംടി കോളനി പി.ഒ., കളമശ്ശേരി - 683503 എന്ന വിലാസത്തിൽ തപാലായി അപേക്ഷിക്കുക. 'ദ രജിസ്ട്രാര്‍ നുവാല്‍സ്' എന്ന പേരിൽ എറണാകുളത്ത് മാറാവുന്ന 2000/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷാഫീസായി അയയ്ക്കേണ്ടതാണ്. വിശദമായ വിജ്ഞാപനത്തിനായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2026 ഒക്ടോബര്‍ 19. ഫോണ്‍ : 9446899006.


Click it and Unblock the Notifications
