അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് : തൊഴിൽ അവസരങ്ങൾ അറിയാം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികളില്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വിഎച്ച് എസ് ഇ/ബിരുദം/സുവോളജി ബിരുദം അല്ലെങ്കില്‍ എസ്എസ് എല്‍സിയും ഗവ. സ്ഥാപനത്തിലെ അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച ഡിസംബര്‍ 16ന് ഉച്ചക്ക് രണ്ട് മണിക്ക് മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04972731081.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ താത്കാലിക ഒഴിവ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് രാവിലെ 9.30 കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം
നൂറണി എല്‍.ബി.എസില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), ഇന്ത്യ ഗ്രേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി www.lbscentre.kerala.gov.in/services/courses ല്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ് ടു കൊമേഴ്‌സ് ആണ് യോഗ്യതകള്‍. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍: 0491 2527425, 9495793308
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സ് പ്രവേശനം
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. ജനറല്‍ നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദവും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവസ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷാ ഫോറം ഇംഹാന്‍സ് ഓഫീസിലും www.imhans.ac.in ലും ലഭിക്കും. ഫോണ്‍: 9745156700.
മിഷൻ കോ ഓർഡിനേറ്ററെ നിയമിക്കുന്നു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടൂ ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ മിഷൻ കോ ഓർഡിനേറ്ററെ നിയമിക്കുന്നു. അപേക്ഷകർ എം എസ് ഡബ്ല്യു കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എം ബി എ മാർക്കറ്റിംഗ് യോഗ്യതയുള്ളവരായിരിക്കണം. പ്രായപരിധി 45 വയസ് കവിയരുത്. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് ആന്റ് നോഡൽ ഓഫീസർ സാഫ്, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട്, തൃശൂർ
ഫോൺ: 9746869960, 9745470331
ജോബ് ഫെയർ സംഘടിപ്പിക്കുന്നു
പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള കെ ഡിസ്ക് എന്ന ഏജൻസിയും, തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) എന്ന ഏജൻസിയുമായി സഹകരിച്ച് ജില്ലാ സ്കിൽ കമ്മിറ്റിയും തൃശൂർ ജില്ലയിൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നു. തൊഴിൽ അന്വേഷകരെയും, തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്ക് വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെങ്കിൽ ഈ ജോബ്ഫെയറുകളിൽ പങ്കെടുക്കാം. ജോബ്ഫെയറുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപ്പെടുക.
താലൂക്ക് വ്യവസായ ഓഫീസ്, തൃശൂർ - 9446319920
താലൂക്ക് വ്യവസായ ഓഫീസ്, മുകുന്ദപുരം - 9446807254
താലൂക്ക് വ്യവസായ ഓഫീസ്, തലപ്പിള്ളി - 9496348582
താലൂക്ക് വ്യവസായ ഓഫീസ്, ചാവക്കാട് - 9446142623 താലൂക്ക് വ്യവസായ ഓഫീസ്, കൊടുങ്ങല്ലൂർ - 7946085755












Click it and Unblock the Notifications