Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബിക് ഗസ്റ്റ് ലക്ചറര്‍, ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍: തൊഴിൽ അവസരങ്ങൾ അറിയാം

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യു വില്‍ ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ അറബിക് വിഷയത്തില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് 29ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 26500 - 56700 രൂപ ശമ്പള നിരക്കിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്‌പെഷ്യൽ ഇഫക്ട്‌സ് ഇ.ടി.ബി. പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും. എസ്.എസ്.എൽ.സി. തത്തുല്യ വിജയമാണ് യോഗ്യത.

ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ദേശീയ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഗവ. അംഗീക്യത പോളിടെക്‌നിക്കിൽ നിന്ന് ഡിപ്‌ളോമയോ തത്തുല്യമോ വേണം.

പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിചയം ബാധകമല്ല.
01.01.2020-ന് 19നും 44നും ഇടയിലായിരിക്കണം പ്രായം(നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29നകം അതാത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

job

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് യൂണിറ്റ് തുടങ്ങാം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വീതം അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്‌ഐഎംഎസില്‍ ഉള്‍പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 20-40 വയസ്സ്. വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. അപേക്ഷ ഫോറം സാഫിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മടായി എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 11നകം നല്‍കണം. ഫോണ്‍: 7902502030, 8547439623, 9526239623, 04972732487.

ജലജീവന്‍ പദ്ധതി; താല്‍കാലിക നിയമനം

Recommended Video

cmsvideo
    ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

    ജലജീവന്‍ പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാലൂര്‍, ന്യൂ മാഹി കടമ്പൂര്‍, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ്, മൊകേരി, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളിലേക്കാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിലെ വ്യക്തികള്‍, കുടുംബശ്രീ കുടുംബാഗങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. തസ്തിക, യോഗ്യത യഥാക്രമം. ടീം ലീഡര്‍-എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജിയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം/ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയം അഭികാമ്യം. കമ്മ്യൂണിറ്റി എഞ്ചിനീയര്‍- സിവില്‍എഞ്ചിനീയറിംഗില്‍ ബിടെക്/ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍-ഡിഗ്രി, റൂറല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യസേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷകള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സപ്തംബര്‍ 29 വൈകിട്ട് അഞ്ചു മണിക്കകം ലഭിക്കണം. വിലാസം: ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, ബിഎസ്എന്‍എല്‍ ഭവന്‍ മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. ഫോണ്‍:0497 2702080.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+