40,000 രൂപ മാസ ശമ്പളം കിട്ടും; ഡിഗ്രിയുണ്ടോ? കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി അവസരം
കൊച്ചി: കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസര്‍മാരുടെ ഒഴിവുകൾ. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. ആകെ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെക്കാനിക്കല്‍ 38,,ഇലക്ട്രിക്കല്‍ 10, ഇലക്ട്രോണിക്‌സ് 6 ,സിവില്‍ 8,ഇന്‍സ്ട്രുമെന്റേഷന്‍ 1,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 1 എന്നിങ്ങനെയാണ് ഒഴിവുകൾ. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എൻജിനിയറിങ് പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ആദ്യ വര്‍ഷം 37,000 രൂപ, രണ്ടാം വര്‍ഷം 38,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് മാസ ശമ്പളം ലഭിക്കുക. അധിക ജോലികള്‍ക്ക് പ്രതിമാസം 3000 രൂപ കൂടി ലഭിക്കും. ജൂലൈ 17 നുള്ളില്‍ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് -
www.cochinshipyard.in/careers

ദൗത്യം പദ്ധതിയിൽ ഒഴിവുകൾ
ദേശീയാരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ തസ്‌കികകളിലേക്ക് നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഇന്‍സ്ട്രക്റ്റര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ട്, കൗമാരാരോഗ്യ കൗണ്‍സിലര്‍ (അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍), സ്‌പെഷല്‍ എഡ്യുക്കേറ്റര്‍(അനുയാത്ര), സ്റ്റാഫ് നേഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), ഫിസിയോതെറാപ്പിസ്റ്റ്, ഡി.ഇ.ഒ കം അക്കൗണ്ടന്റ്-യുപിഎച്ച്‌സി, പി.ആര്‍.ഒ കം എല്‍.ഒ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂലൈ എട്ട് വൈകീട്ട് അഞ്ചിനു മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313, 9846700711.
അതിഥി അധ്യാപക നിയമനം
വണ്ടൂർ അംബേദ്‌കർ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04931 249666, 9447512472.
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരും (നെറ്റ്/ പി.എച്ച്.ഡി), കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2270353.
കൗണ്‍സിലര്‍ നിയമനം
മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ.വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/കൗൺസിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത.
കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുൻഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ആറിന് രാവിലെ 10.30 ന് മഞ്ചേരി കച്ചേരിപ്പടി മിനി സിവിൽ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാല സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.












Click it and Unblock the Notifications