Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചെത്തിയ പ്രവാസിയാണോ, ജോലി തേടുകയാണോ? ഇതാ അവസരം; മികച്ച ശമ്പളത്തിൽ ജോലി നേടാം

പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തി ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? എങ്കിൽ ഇതാ നോർക്ക നിങ്ങൾക്ക് അവസരം ഒരുക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ വാഹന ഡീലര്‍ഷിപ്പ് സ്ഥാപനത്തിൽ (ഷോറൂം, സർവീസ് സെന്റര്‍) ജോലി നേടാനാണ് അവസരം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള സ്ഥാപനങ്ങളിലാണ് ഒഴിവുകൾ. എട്ട് തസ്തികകളിലായി 45 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആർക്കൊക്കെ അപേക്ഷിക്കാമെന്ന് വിശദമായി അറിയാം.

തസ്തികകൾ ഇതാ

ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

jobsne

ആർക്കൊക്കെ അപേക്ഷിക്കാം

രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനറൽ മാനേജർ തസ്തികയില്‍ 15 വര്‍ഷത്തേയും ഡെപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.

നെയിം പദ്ധതി

തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ 'NAME' പദ്ധതി പ്രകാരമാണ് അവസരം.പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+