ജോലി തിരഞ്ഞ് മടുത്തെങ്കിൽ ഇതാ അവസരം; അതും സർക്കാർ വകുപ്പുകളിൽ; ഇപ്പോൾ അപേക്ഷിക്കാം
കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
അധ്യാപക ഒഴിവ്
കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്കൃതം ഹയർസെക്കന്ററി ടീച്ചർ തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2023 ഡിസംബർ 30നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.

ബയോമെഡിക്കൽ എൻജിനിയർ നിയമനം
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനായി ജനുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ തസ്തികകളിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in, 0471-2474550.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 30 ന്
പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലെ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഡിസംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡിലുള്ള എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പുകളും സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2971115, 8089606074.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. താത്പര്യമുള്ള വിമുക്തഭടന്മാര്‍ ബയോഡാറ്റ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. ചിറ്റൂര്‍ മേഖലയിലെ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.












Click it and Unblock the Notifications