ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഷോര്‍ട്ട് കമ്മീഷന്‍ സര്‍വ്വീസിലേക്ക് അപേക്ഷിക്കാം
ദില്ലി: ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഷോര്‍ട്ട് കമ്മീഷന്‍ സര്‍വ്വീസിലേക്ക് അപേക്ഷ ക്ഷണിച്ചു. യുവാക്കള്‍ക്കും യുവതികള്‍ക്കും അപേക്ഷിക്കാം. ബിഡിഎസ്/ എംഡിഎസ് എന്നിവയാണ് യോഗ്യത.
പ്രായപരിധി 2020 ഡിസംബര്‍ 31 ന് 45 വയസ് തികയരുത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരവും അപേക്ഷയും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 30 മുതല്‍ ലഭിക്കും.

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിലും ദില്ലി പൊലീസിലും സബ്ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇതിനകം തന്നെ ആരംഭിച്ചു. ജൂലൈ 16 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാനതിയ്യതി. സബ്ഇന്‍സ്പെക്ടര്‍(എക്സിക്യൂട്ടീവ് മെയില്‍ /ഫിമെയില്‍), ദില്ലി പൊലീസ് ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, സബ്ഇന്‍സ്പെക്ടര്‍, (ജിഡി), ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികകളിലാണ് ഒഴിവ്. ദില്ലി പൊലീസില്‍ എസ്ഐ (എക്സിക്യൂട്ടൂവ് മെയില്‍)-91, എസ് ഐ(എക്സിക്യൂട്ടൂവ് ഫിമെയില്‍)78 എന്നിങ്ങനെയാണ് ഒഴിവ്.
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സില്‍ സിആര്‍പിഎഫ് 1072 (1040 പുരുഷന്‍-32 സ്ത്രീ), ബിഎസ്എഫ് -242( 232 പുരുഷന്‍, 12 സ്ത്രീ), ഐടിബിപി 43 (36 പുരുഷന്‍, 7 സ്ത്രീ), സിഐഎസ്എഫ് 20 ( 18 പുരുഷന്‍, 2 സ്ത്രീ) എസ്എസ്ബി 16 (പുരുഷന്‍) എന്നിങ്ങനെയാണ് ഒഴിവ്.
https://ssc.nic.inവഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications