Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാളത്തില്‍ ചേരാം: അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കൊച്ചിയില്‍, ഒരുക്കം തുടങ്ങി

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഓരോ വകുപ്പുകളും നവംബർ 14 നകം പൂർത്തിയാക്കാൻ നിർദ്ദേശം. അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ആര്‍മി റിക്രൂട്ടിംഗ് ഡയറക്ടര്‍ കേണല്‍ കെ വിശ്വനാഥിന്റെയും ജില്ലാ കളക്ടര്‍ എന്‍ എസ്കെ ഉമേഷിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർദ്ദേശം.

നവംബര്‍ 16 മുതല്‍ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുക. റാലിയുടെ ഭാഗമായി ഓരോ വകുപ്പുകൾക്കും നിർദ്ദേശിച്ചിട്ടുള്ള ക്രമീകരണങ്ങൾ യോഗത്തിൽ വിലയിരുത്തി. ആർമി ഉദ്യോഗസ്ഥർക്കും ഉദ്യോഗാർത്ഥികൾക്കുമായി സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത സൗകര്യം, താമസസൗകര്യം, വൈദ്യുതി, ജലം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണം.

army

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുക. പ്രതിദിനം 600 മുതൽ ആയിരം വരെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരം പേര്‍ റാലിയിൽ പങ്കെടുക്കും.

രാവിലെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കും. രജിസ്‌ട്രേഷനു ശേഷം ഉദ്യോഗാർത്ഥികൾക്ക് ശാരീരിക പരിശോധന നടത്തും. തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തും.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസി. കളക്ടര്‍ നിഷാന്ത് സിഹാര, കൊച്ചി കോര്‍പ്പറേഷന്‍, ശുചിത്വമിഷൻ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, റവന്യു, പോലീസ്, ഫയര്‍, കെ എസ് ഇ ബി, ആരോഗ്യം, സ്പോർട്സ് കൗസിൽ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ പങ്കെടുത്തു.

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നി വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബർ17 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 01.01.2023 ന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ദിവസ ശമ്പളം 1100. വിദ്യാഭ്യാസ യോഗ്യത : കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയും .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+