കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ്: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.

job

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ ഒഴിവ്

എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 46 വയസ് (2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം). വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം.

അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഹാജരാക്കണം. സംവരണാനുകൂല്യം ലഭിക്കുന്നതിന് പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ തഹസീല്‍ദാറില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, പിന്നാക്ക വിഭാഗക്കാര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ഇ.ഡബ്ലിയു.എസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, നഴ്‌സറി, പ്രീ-പ്രൈമറി ടീച്ചര്‍ പരിശീലനം പാസായിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വിധവകള്‍ പുനര്‍വിവാഹിതര്‍ അല്ലെന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ താമസിച്ചിട്ടുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സ്ഥിരം താമസ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

മുന്‍പരിചയമുള്ളവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫീസിലും എഴുകോണ്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ഡിസംബര്‍ 19 ന് വൈകിട്ട് അഞ്ചിനകം കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2451211.

വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം.
ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പിആർഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.
കണ്ണൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്ഡി കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് വേണം. താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ, 670002 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം.
അപേക്ഷയിൽ പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയർ, വീഡിയോ ട്രാൻസ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൽപ്പെടുത്തണം. തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ ഉൾപ്പെടുത്തുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ ഒന്ന്. കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ നോട്ടീസ് ബോർഡിലുണ്ട്. ഫോൺ: 04972 700231.

English summary
Art Assistant at Balsahitya Institute: Know latest Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X