നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാജോലികള്‍ക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കുന്നതിന് എന്‍.സി.സി കേഡറ്റുകള്‍, അഞ്ചു വര്‍ഷത്തിനകം വിരമിച്ച സൈനികര്‍, അര്‍ദ്ധസൈനികര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 31 ന് മുമ്പ് അതത് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണം. രണ്ട് ദിവസത്തേയ്ക്ക് ദിനംപ്രതി 1100 രൂപയാണ് പ്രതിഫലം നല്‍കുന്നത്. നിയമനത്തില്‍ വിമുക്തഭടന്‍മാര്‍ക്ക് മുന്‍ഗണന നല്‍കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 26,500 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയാണ് നിയോഗിക്കുന്നത്.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications