Get Updates
Get notified of breaking news, exclusive insights, and must-see stories!

അസിസ്റ്റന്റ് എഞ്ചിനീയര്‍, ഫാര്‍മസിസ്റ്റ്, ഇംഗ്ലീഷ് അധ്യാപകർ: തൊഴിൽ വാർത്തകൾ അറിയാം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (എന്‍വയോണ്‍മെന്റല്‍) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ വിജ്ഞാനപ്രകാരമുള്ള യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ഒക്ടോബര്‍ 6ന് നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ മെമ്മോ തപാല്‍ വഴിയും ഇ-മെയില്‍ മുഖാന്തിരവും അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇന്റര്‍വ്യൂവിനുമായി തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് സമീപമുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികളുടെ പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം, സമുദായസംവരണം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും ശരിപ്പകര്‍പ്പും ഹാജരാക്കണം.

അതിഥി അധ്യാപക നിയമനം

മലപ്പുറം : സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും [email protected]ല്‍ അയയ്ക്കണം. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 11ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ നേരിട്ട് പങ്കെടുക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35,600-75,400 ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു വരുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവുകളുടെ എണ്ണം ഒന്ന്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ ഒക്‌ടോബർ 25നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-233790, മൊബൈൽ: 8547971483.

job

ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്; ഇന്റര്‍വ്യൂ 6 മുതല്‍

കൊച്ചി: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.529/2019) തസ്തികയുടെ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ആറ്, എാഴ്, എട്ട്, 20, 21, 22 തീയതികളില്‍ പി.എസ്.സി യുടെ ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഈ മാസം മൂന്നിനകം ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗവ: അനുശാസിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പാടുളളൂ. കൂടാതെ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് ഫെയ്‌സ് ഷീല്‍ഡ് ധരിക്കേണ്ടതാണ്

മത്സര പരീക്ഷാ പരിശീലന ധനസഹായം

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബർ 20 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.in, ഇ-ഗ്രാന്റ്‌സ് പോർട്ടൽ www.egrantz.kerala.gov.in എന്നിവ പരിശോധിക്കണം.

അപ്രന്റീസ് മേള

Recommended Video

cmsvideo
    അഭിഷേകിന്റെ സ്വഭാവം ഇങ്ങനെ..പഴയ ജീവിതം ഇതാ..'പരമ ശുദ്ധൻ പോലും ? '

    തൊഴിലിടങ്ങളിൽ തന്നെ പരിശീലനം നൽകി വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ മാസം 4ന് അപ്രന്റീസ് മേള നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ 9 ആർ.ഐ. സെന്ററുകളിലും 5 ഐ.ടി.ഐകളിലുമാണ് അപ്രന്റീസ് മേള സംഘടിപ്പിക്കുന്നത്. 8-ാം ക്ലാസ് മുതൽ അടിസ്ഥാന യോഗ്യതയുളള കുട്ടികൾക്ക് അപ്രന്റീസ് മേളയിൽ പങ്കെടുത്ത് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനായി www.apprenticeshipindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+