അസി. എന്‍ജിനീയറുടെ ഒഴിവ്, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍: തൊഴിൽ അവസരങ്ങൾ അറിയാം
കുമ്പള പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി അസി. എന്‍ജിനീയര്‍ ഓഫീസില്‍ ഒരു അസി. എന്‍ജിനീയറുടെ ഒഴിവുണ്ട്. അഭിമുഖം ഒക്‌ടോബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. ബി.ടെക് ബിരുദദധാരികളായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
സെക്യൂരിറ്റി നിയമനം
കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളേജിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സുള്ള അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 12 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ www.lbscek.a-c.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 250290

അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മരുതറോഡ് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. റെഗുലര്‍ ബി.കോം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ ഷോര്‍ട് ഹാന്‍ഡ് & ടൈപ്പ് റൈറ്റിങ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ നാലിന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2532371, 9497356922.
കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18) യോഗ്യത: ജിയോ - ഇൻഫർമാറ്റിക്‌സ് (8) / ജിയോളജി / ജിയോ ഫിസിക്‌സ്(5), ജോഗ്രഫി (5) എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിംഗ് ആന്റ് ജി ഐ എസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും.
ജി ഐ എസ് ടെക്‌നീഷ്യൻ ( ഒഴിവ് 8 ) യോഗ്യത: സിവിൽ ഡിപ്ലോമ / ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഐ റ്റി ഐ സർവ്വെയർ / ഡ്രാഫ്റ്റ്‌സ്മാൻ / സയൻസിൽ ബിരുദവും ജി ഐ എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രോഗ്രാമർ ( ഒഴിവ് 3 ) യോഗ്യത: 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി ഇ / ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ റ്റി അല്ലെങ്കിൽ എം സി എ / എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
08.10.2021ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിലാസം: www.ksrec.kerala.gov.in.
സൗജന്യ പി എസ് സി തുടർ പരിശീലനം
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്‍റെ ഭാഗമായ പി എസ് സി ഫെസിലിറ്റേഷന്‍ സെന്‍ററില്‍ ഒരു മാസത്തെ സൗജന്യ പി എസ് സി. മത്സര പരീക്ഷാ തുടര്‍പരിശീലനം ആരംഭിക്കുന്നു.
എല്‍ ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് പരീക്ഷകള്‍ക്കായി ഒക്ടോബര്‍ ആദ്യവാരം ഓണ്‍ലൈനായാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30 നകം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ടോ 8304057735 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം.
Recommended Video
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. പ്രിലിമിനറി എഴുതി മെയിന്‍ പരീക്ഷയ്ക്ക് അവസരം ലഭിച്ചവര്‍ക്ക് മുന്‍ഗണന. ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലും ജില്ലയിലെ മറ്റ് എംപ്ലോയ്മെന്‍റ് ഓഫീസുകളിലും സംഘടിപ്പിച്ച വിവിധ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത 64 പേര്‍ പ്രിലിമിനറി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications