അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഗസ്റ്റ് ലക്ചറർ; തൊഴിൽ അവസരങ്ങൾ അറിയാം
തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് ജനുവരി 12നകം അയക്കണം.
സ്വസ്ഥം ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ തുടങ്ങിയ സ്വസ്ഥം കുടുംബ തർക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റർമാർക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിരമിച്ച അധ്യാപികമാർ, സർക്കാർ ഉദേ്യാഗസ്ഥർ (വനിതകൾ മാത്രം) എന്നിവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം എന്ന നിലയിൽ സൗജന്യ സേവനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിശദമായ ബയോഡാറ്റ തപാൽ മാർഗമോ നേരിട്ടോ സിവിൽ സ്റ്റേഷനിലുള്ള വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 819469393.

ഗസ്റ്റ് ലക്ചറർ; ഇന്റർവ്യൂ 7ന്
ചീമേനി പള്ളിപ്പാറയിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തും. കമ്പ്യൂട്ടർ സയൻസിൽ എംഎസ്‌സി, എംസിഎ, എംടെക്, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8547005052.
കൗൺസലിംഗ് സൈക്കോളജി
സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഈ വർഷം ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമക്ക് ഒരു വർഷവുമാണ് കാലാവധി. ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകൾ നടക്കുക. ഇന്റേൺഷിപ്പും പ്രൊജക്ട് വർക്കും ഉണ്ടാകും. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. 18 വയസിനുമുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഫോൺ: 9446060641
മെഗാ ജോബ് ഫെയർ 2022 ലേക്ക് രജിസ്റ്റർ ചെയ്യാം
കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14 )o തീയതിയിൽ നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
Recommended Video
statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് കണ്ണൂർ ഗവർന്മെൻ്റ് എൻജിനീയറിങ് കോളേജിൽ വച്ച് മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9048778054 എന്ന നമ്പറിൽ ബന്ധപ്പെടണം ( രാവിലെ 10 മണി മുതൽ വൈകുന്നേരം 5 വരെ മാത്രം വിളിക്കുക )












Click it and Unblock the Notifications