കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

കായികാധ്യാപക ഒഴിവ്

കായികാധ്യാപക ഒഴിവ്

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 15 സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിക്കുന്നു. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബി.പി.എഡ്./എം.പി.എഡ.്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.

 മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0478-2812693, 2821411.

അധ്യാപക നിയമനം

അധ്യാപക നിയമനം

ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9961556940.

ലബോറട്ടറി ടെക്‌നിഷ്യന്‍: അഭിമുഖം ഡിസംബര്‍ ഒന്നിന്

ലബോറട്ടറി ടെക്‌നിഷ്യന്‍: അഭിമുഖം ഡിസംബര്‍ ഒന്നിന്

ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ്് രണ്ട് (എന്‍.സി.എ. ഫോര്‍ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 200/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മലപ്പുറം ജില്ല ഓഫീസില്‍ ഡിസംബര്‍ ഒന്നിന് അഭിമുഖം നടത്തും.
ഉദ്യേഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസിലൂടെയും പ്രൊഫൈല്‍ മെസേജായും അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ അസല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും മലപ്പുറം ജില്ല പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തണം.

ആർ.സി.സിയിൽ അപ്രന്റീസ് നിയമനം

ആർ.സി.സിയിൽ അപ്രന്റീസ് നിയമനം

റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

English summary
Assistant Professor, Government Ayurvedic College; Know Job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X